Old Tyres converted to little Water Lily ponds l മനോജ് കെ.ജെ.6282248908 l ഗ്രാമദീപം
Drops Studio vazhoor
personadmin
Tuesday, August 03, 2021
0
share
Old Tyres converted to little Water Lily ponds l മനോജ് കെ.ജെ.6282248908 l ഗ്രാമദീപം
ഗ്രാമദീപം മുറ്റത്തെ മുല്ല എന്ന പ്രോഗ്രാമിൽ മണിമല കറിക്കാട്ടൂർ ആഞ്ഞിലിമൂട്ടിൽ കാട്ടുപാലത്ത് മനോജിന്റെ ടയർകടയിൽ നിരത്തിവച്ചിരിക്കുന്ന ആമ്പൽക്കുളവും ചെടിച്ചട്ടിയുമൊക്കെ ഒറിജിനലാണെന്നേ തോന്നൂ. ലോക്ക് ഡൗൺ കാലത്ത് പാഴ്ടയറുകളിലെ നിർമിതി ഇപ്പോൾ മനോജിന്റെ ജീവിതമാർഗം കൂടിയാണ്. മനോജിന്റെ കൈകൾ തൊട്ടാൽ ടയറുകൾ ആമ്പൽക്കുളവും ചെടിച്ചട്ടിയുമാവും.
പുനലൂർ-മൂവാറ്റുപുഴ ഹൈവേയ്ക്കരികിൽ ഒരുവർഷത്തിലേറെയായി ടയർകടയും മറ്റും നടത്തുകയാണ് മനോജ്. ജീവിതം പച്ചപിടിച്ച് വരുന്നതിനിടെയാണ് കൊവിഡും ലോക്ക്ഡൗണുമൊക്കെയെത്തിയത്. പേരിന് പോലും വാഹനങ്ങൾ എത്താതായതോടെ ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥ. മുറ്റത്ത് അടുക്കിവച്ചിരുന്ന പാഴ് ടയറുകൾ രൂപമാറ്റം വരുത്താമെന്ന ചിന്തയിൽ നിന്നാണ് മനോജ് ആദ്യമായി ചെടിച്ചട്ടി നിർമിക്കാൻ തീരുമാനിച്ചത്. പ്രത്യേക ആകൃതിയിൽ ടയർ വെട്ടിയെടുത്ത് മനോഹരമാക്കും. തിരിച്ചിട്ട ശേഷം അടിഭാഗം ഷീറ്റ്മാറ്റ് ചേർത്ത് ഒടിക്കും. പ്രൈമർ പെയിന്റടിച്ച് ഏതെങ്കിലും നിറംകൂടി പുറമേ ചേർത്ത് ഉണക്കിയെടുക്കും.
ചെറുവാഹനങ്ങളുടെ ടയറുകൾക്കൊണ്ടാണ് ചെടിച്ചട്ടി നിർമാണം. വാനും ടെമ്പോയും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ടയറുകളാണ് ആമ്പൽക്കുളത്തിന് ഉപയോഗിക്കുന്നത്. മൂന്നും നാലും ബക്കറ്റ് വെള്ളം നിറയ്ക്കാവുന്നത്ര വലിപ്പമുണ്ട് ആമ്പൽക്കുളത്തിന്. ആദ്യം നിർമിച്ചവ കടയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചതോടെ ആവശ്യക്കാരെത്തി. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ചെടിനടാനും മീൻവളർത്താനുമൊക്കെ ആളുകൾ തീരുമാനിച്ചത് മനോജിന് ഗുണമായി. ഇതിനികം 150ലേറെ ചെടിച്ചട്ടികൾ വിറ്റു.
മുൻപ് പാഴ് ടയറുകൾ കത്തിച്ചുകളയുകയായിരുന്നു. ഇപ്പോൾ രൂപമാറ്റം വരുത്തുന്നതിനാൽ അന്തരീക്ഷ മലിനീകരണവും ഒഴിവാകുന്നു. ഗുജറാത്തിൽ വർക് ഷോപ്പിലായിരുന്നു ജോലി. ഇതിനിടെ ഭൂകമ്പത്തിൽ തിരികെ കിട്ടിയ ജീവനുമായി നാട്ടിലെത്തി പലതൊഴിലും ചെയ്തു. അവസാന ശ്രമമെന്ന നിലയ്ക്കാണ് ടയർ കട തുടങ്ങിയത്.
donate pace foundation GPay 9447013981