എക്കാലത്തും സിനിമ മലയാളിക്ക് ഹരമാണ്. പ്രത്യേകിച്ച് ഇംഗ്ലീഷ് സിനിമകൾ നമ്മളെ ഹരം കൊള്ളിക്കുകയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഉള്ള മനോഹരമായ ഒരു സിനിമയാണ്.. കാണാം!
നിങ്ങൾ അധികമാൾപ്പാർപ്പില്ലാത്ത ഒരിടത്തു ഒരു വീട്ടിൽ തനിച്ചു താമസിക്കുകയാണ്. ഉറക്കെ വിളിച്ചാൽ പോലും ആരും കേൾക്കാനില്ലാത്ത സ്ഥലം. സമയം രാത്രി. പെട്ടെന്ന് നിങ്ങൾ മനസ്സിലാക്കുന്നു നിങ്ങൾ ഒരു കെണിയിൽ അകപ്പെട്ടിരിക്കുകയാണ്.. വീടിനു പുറത്തു നിങ്ങളെ കാത്തിരിക്കുന്നത് മരണമാണ്. നിങ്ങളുടെ ഫോൺ പോലും നിങ്ങളുടെ കൈ വശമില്ല..
നിങ്ങൾക്ക് സംസാരിക്കാനോ, ചെവി കേൾക്കാനോ സാധിക്കില്ല.. മരണം ഇതാ നിങ്ങളുടെ തൊട്ടടുത്തെത്തി.. ഒന്നു ചിന്തിക്കാൻ പോലും ഇനി സമയമില്ല...
ഭർത്താവ് സംവിധാനം ചെയ്തു ഭാര്യ അഭിനയിച്ചു ഭാര്യയും ഭർത്താവിന്റെയും കഥയിൽ അധികമാരും അറിയാതെ ചിത്രീകരണം പൂർത്തിയാക്കി ഒടുവിൽ ഏറെ ചർച്ച ആയ ചിത്രം..