Sasthamnada-Places to Visit in Kerala-Beautiful-places: കാടിനുള്ളിലൂടെ ഗ്രാമീണ സർവ്വീസുമായി കെ എസ് ആർ ടി സി

Sasthamnada-Places to Visit in Kerala-Beautiful-places: കാടിനുള്ളിലൂടെ ഗ്രാമീണ സർവ്വീസുമായി കെ എസ് ആർ ടി സി

0



തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി പട്ടണമായ മടത്തറയിൽ നിന്നും ഏകദേശം 4 KM അകലെ കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശാസ്താംനട.പശ്ചിമഘട്ട വനമേഖലയിലെ അത്യപൂർവ സസ്യാവരണമായ മിറിസ്റ്റിക്ക ചതുപ്പുകൾ (കാവടിവേരുകളാൽ ചുറ്റപ്പെട്ടത്) ഉൾപ്പെടുന്ന പ്രദേശമാണ് ശാസ്താംനട.

 

ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വളരെ പാരിസ്ഥിതിക പ്രാധാന്യമുള്ള വിരളമായ സസ്യ സമ്പത്ത് കേരളത്തിൽ 1960 കളിലാണ് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ-ശെന്തുരുണി വനമേഖലയിൽ ആദ്യമായി കണ്ടെത്തിയത്.കെ എസ് ആർ ടി സി പാലോട് ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഒരേയൊരു സർവീസാണ് ഇവിടേയ്ക്ക് ഉള്ളത്.ശാസ്താംനട നിന്നും 2 കിലോമീറ്റർ മാറി തിരുവനന്തപുരം-തെങ്കാശി പാതയിൽ സ്ഥിതി ചെയ്യുന്ന വേങ്കൊല്ലയിൽ എത്തിയാലും ബസ് സർവീസുകൾ ലഭ്യമാണ്.

Post a Comment

0Comments
Post a Comment (0)