Kambam, the Tamil agricultural village, is in the Theni route from Kumili in Kerala. Kambam is blessed with fertile soil and suitable weather for cultivation. It is a village in Tamil Nadu surrounded by the beautiful Western Ghats. This village is rich in paddy, vegetables, vineyard, mangoes, pomegranates, and cattle farms. Kambam is one of the few places in Tamil Nadu that grows grapes.
The journey from Kumali to Kamba is a wonderful experience. There is no denying that the travel experience will be different when you come down several hairpins and reach the beauty of Tamil Nadu.Tamil Nadu is known by enjoying roadside vineyards and fly-free grapes. The big pipe carrying water from Mullaperiyar to Tamil Nadu is a must see.
തമിഴ് കാർഷിക ഗ്രാമമായ കമ്പം കേരളത്തിലെ കുമളിയിൽ നിന്ന് തേനി റൂട്ടിലാണ്. വളക്കൂറുള്ള മണ്ണും കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും കൊണ്ട് അനുഗ്രഹീതമാണ് കമ്പം. മനോഹരമായ പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട തമിഴ്‌നാട്ടിലെ ഒരു ഗ്രാമമാണിത്. നെല്ല്, പച്ചക്കറികൾ, മുന്തിരിത്തോട്ടം, മാങ്ങ, മാതളം, കന്നുകാലി ഫാമുകൾ എന്നിവയാൽ സമ്പന്നമാണ് ഈ ഗ്രാമം. തമിഴ്നാട്ടിൽ മുന്തിരി വിളയുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് കമ്പം.
കുമളിയിൽ നിന്ന് കമ്പത്തിന് ഉള്ള യാത്ര അതിമനോഹരമായ ആസ്വാദനമാണ്. നിരവധി ഹെയർ പിന്നുകൾ ഇറങ്ങി നിരപ്പാർന്ന തമിഴ്നാട് ഭംഗിയിലേക്ക് എത്തുമ്പോൾ യാത്രാനുഭവം വ്യത്യസ്ത നൽകും എന്നുള്ളതിൽ യാതൊരു മാറ്റവുമില്ല.വഴിയോരങ്ങളിലെ മുന്തിരിപ്പാടങ്ങളും ഈച്ച പറക്കാത്ത മുന്തിരിയും കണ്ട് ആസ്വദിച്ച് തമിഴ്നാടിനെ അറിയാം. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന വലിയ പൈപ്പ് കാണേണ്ടത് തന്നെയാണ്.