Kerala is also ahead: ലോകത്ത് കണ്ടിരിക്കേണ്ട മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും മുന്നിൽ

Kerala is also ahead: ലോകത്ത് കണ്ടിരിക്കേണ്ട മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും മുന്നിൽ

0

 

ഈ വർഷം ലോകത്ത് കണ്ടിരിക്കേണ്ട മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെയും ഉൾപ്പെടുത്തി ടൈം മാഗസിൻ. ഇന്ത്യയിൽനിന്ന് അഹമ്മദാബാദ് നഗരവും ടൈം മാസികയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളം ടൈം മാഗസിൻ പട്ടികയിൽ ഉൾപ്പെട്ട കാര്യം ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.കേരളത്തെക്കുറിച്ചുള്ള ടൈം മാഗസിന്‍റെ വിശദീകരണ കുറിപ്പിൽ ഇങ്ങനെ പറയുന്നു, 

 



'മനോഹരമായ ബീച്ചുകളും സമൃദ്ധിയേറിയ കായലുകളും ക്ഷേത്രങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം'. ' സഞ്ചാരികളെ ആകർഷിക്കുന്നതിനായി നൂതനമായ ഒട്ടനവധി സംവിധാനങ്ങൾ കേരളത്തിലുണ്ട്. സഞ്ചാരികളുടെ യാത്രയും താമസവും അനായാസമാക്കുന്നതിനായി കാരവാൻ ടൂറിസം എന്ന പദ്ധതിയും കേരളം നടപ്പിലാക്കി. മോട്ടോർ-ഹോം ടൂറിസത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്കായ കരവൻ മെഡോസ്, മനോഹരമായ ഹിൽസ്റ്റേഷനായ വാഗമണിൽ തുറന്നു," - ടൈം മാസികയിലെ കുറിപ്പ് തുടരുന്നു.



നേരത്തെ ഹൌസ് ബോട്ട് ടൂറിസത്തിന് കേരളത്തിൽ ഏറെ പ്രചാരമുണ്ട്. വിദേശികൾ ഉൾപ്പടെയുള്ള സഞ്ചാരികൾ വഞ്ചിവീടുകളിൽ തങ്ങി കായൽ മനോഹാരിത ആസ്വദിക്കുകയും സ്വാദിഷ്ഠമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഇതേ മാതൃകയിലാണ് കാരവാൻ ടൂറിസം എന്ന ആശയത്തിന് അതിവേഗം പ്രചാരം ലഭിക്കുന്നത്. പദ്ധതി നടപ്പിലായി ഇതിനോടകം ആയിരത്തിലധികം സഞ്ചാരികൾ കാരവാനിലൂടെ കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് പ്രകൃതിഭംഗി ആസ്വദിച്ചുകഴിഞ്ഞു. 

 



രാജ്യാന്തരതലത്തിലെ ട്രാവൽ ജേര്‍ണലിസ്റ്റുകൾക്ക് ഇടയിൽ നടത്തിയ അഭിപ്രായ ശേഖരണത്തിലൂടെയാണ് 2022-ൽ ലോകത്ത് സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര ഇടങ്ങളുടെ പട്ടിക ടൈം മാഗസിന്‍ തയ്യാറാക്കിയത്.

Post a Comment

0Comments
Post a Comment (0)