കോട്ടയം ജില്ലയിലെ അതിമനോഹരമായവിനോദസഞ്ചാരകേന്ദ്രമാണ് ഇല്ലിക്കൽ കല്ല്. പ്രകൃതി സൗന്ദര്യം നുകരുന്നതിനൊപ്പം പ്രകൃതിദത്ത വിഭവങ്ങള്‍ വാങ്ങുന്നതിനും കാണുന്നതിനും ഇല്ലിക്കല്‍കല്ലില്‍ അവസരം.
മൂന്നിലവ് പഞ്ചായത്തിലെ പരമ്പരാഗത ഗോത്രവിഭാഗങ്ങള്‍ നിര്‍മിക്കുന്ന കുട്ടയും മുറവും പായകളും, ഔഷധഗുണമുള്ള വെള്ള, മഞ്ഞ കൂവപ്പൊടികള്‍, ചെറുതേന്‍, വന്തേന്, പുല്‍ച്ചൂലുകള്‍, ചിരട്ടയില്‍ ഉണ്ടാക്കിയെടുക്കുന്ന വിവിധതരം കരകൗശല വസ്തുക്കള്‍, ഈരാറ്റുപേട്ട ബ്ലോക്കിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍നിന്നുള്ള ഉത്പന്നങ്ങളായ വെളിച്ചെണ്ണ,
വിനാഗിരി, അച്ചാറുകള്‍, കറിപ്പൊടികള്‍, കുടകള്‍, പലഹാരങ്ങള്‍, മൂന്നിലവ് പഞ്ചായത്തിലെ തന്നെ വിവിധ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കാച്ചില്, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കപ്പ എന്നിങ്ങനെയുള്ള വിഭവങ്ങളാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇല്ലിക്കല്‍ കല്ലില്‍ ഒരുക്കിയിട്ടുള്ള കുടുംബശ്രീ ട്രേഡ് ഫെയറില്‍ ഒരുക്കിയിട്ടുള്ളത്.
കുടുംബശ്രീ ജില്ലാ മിഷന്, മൂന്നിലവ് സിഡിഎസ്, മൂന്നിലവ് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് ഉത്പന്ന പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്.
മൂന്നിലവ് പഞ്ചായത്തിലെ 30 ഗോത്രവര്‍ഗ കുടുംബശ്രീ യൂണിറ്റുകളില്‍നിന്നുള്ള ഉത്പന്നങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍നിന്നുള്ള ഉത്പന്നങ്ങളുമാണ് പ്രദര്‍ശന വിപണന മേളയിലുള്ളത്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം 6.30 വരെയാണ് മേള. ട്രേഡ് ഫെയര്‍ നാളെ അവസാനിക്കും.