Kumbhavurutty Waterfalls- Beautiful places in Kerala that we must see:കുംഭാവുരുട്ടി വെള്ളച്ചാട്ടം,രാവും പകലും സന്ദർശകരുടെ ഒഴുക്കിനെ പ്രേരിപ്പിക്കുന്ന കേവലമായ സൗന്ദര്യം

Kumbhavurutty Waterfalls- Beautiful places in Kerala that we must see:കുംഭാവുരുട്ടി വെള്ളച്ചാട്ടം,രാവും പകലും സന്ദർശകരുടെ ഒഴുക്കിനെ പ്രേരിപ്പിക്കുന്ന കേവലമായ സൗന്ദര്യം

0

 

ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. അച്ചൻകോവിൽ ആറിന്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. കാൽനടയായി നാല് കിലോമീറ്റർ താണ്ടിയെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ് ജലപാതം. 



250 അടി ഉയരത്തിൽ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടത്തിന് കീഴെ കുളിച്ച് നിർവൃതിയടഞ്ഞ് സ്ത്രീകൾ അടക്കം നൂറുകണക്കിന് ആളുകളാണ് കുംഭാവുരുട്ടിയിൽ നിന്നുമടങ്ങുന്നത്. ഏറെ സാഹസികമായി മാത്രമേ ജലപാതത്തിനരികിൽ എത്താൻ കഴിയൂ. അപകടം പതിയിരിക്കുന്ന ഈ പാറകളിൽ അതീവശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ അപകടം ഉറപ്പാണ്. 250 അടി ഉയരത്തിൽ നിന്നും എത്തുന്ന വെള്ളച്ചാട്ടം പാറമടക്കുകളിൽ പതിച്ചശേഷം നിരവധി ചുഴികളിലൂടെ ഒഴുകിയ ശേഷമാണ് അരുവിയായിത്തീരുന്നത്. വഴുവഴുപ്പൻ പാറകളിൽ ശ്രദ്ധയോടെ ചവുട്ടി നീങ്ങിയില്ലെങ്കിൽ ചുഴിയിൽ അകപ്പെടാം.    



 കുംഭാവുരുട്ടി വെള്ളച്ചാട്ടം കേരളത്തിലെ ഏറ്റവും മനോഹരവും ഗംഭീരവുമായ വെള്ളച്ചാട്ടങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്, ഇരുപത്തിയഞ്ച് മീറ്റർ ഉയരത്തിൽ നിന്ന് വീഴുന്ന വെള്ളച്ചാട്ടങ്ങളുടെ മനോഹരമായ കാഴ്ചകളും വർണ്ണാഭമായ നിറങ്ങളും കൊണ്ട് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഈ മനോഹരമായ സ്ഥലം ഒരിക്കലും പരാജയപ്പെടില്ല.  വെള്ളച്ചാട്ടം സാക്ഷ്യപ്പെടുത്തുന്ന തിരക്ക് സങ്കൽപ്പിക്കുക, കൂടാതെ രാവും പകലും സന്ദർശകരുടെ ഈ വൻതോതിലുള്ള ഒഴുക്കിനെ പ്രേരിപ്പിക്കുന്ന കേവലമായ സൗന്ദര്യം.

Post a Comment

0Comments
Post a Comment (0)