ജിയോയുടെ 5ജി സേവനം ബെംഗളൂരുവിലും ഹൈദരാബാദിലും കൂടെ അവതരിപ്പിച്ചു. ദസറയോടനുബന്ധിച്ച് നേരത്തെ തിരെഞ്ഞെടുത്ത നഗരങ്ങളിൽ ജിയോ ട്രൂ-5ജി സേവനങ്ങളുടെ ബീറ്റാ ലോഞ്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർ പുതിയ അപ്ഡേറ്റുമായി എത്തിയത്.മുംബൈ, ദില്ലി,കൊൽക്കത്ത,ചെന്നൈ,വാരണാസി നഗരങ്ങളിലാണ് ആദ്യമായി 5ജി സേവനം ആരംഭിച്ചത്. ബംഗളൂരുവിലും ഹൈദരാബാദിലും സേവനങ്ങൾ ലഭിക്കണമെങ്കിൽ ജിയോ ഉപയോക്താക്കൾക്ക് 'ജിയോ വെൽക്കം ഓഫറിന്റെ' ഇൻവൈറ്റ് ലഭിക്കാൻ കാത്തിരിക്കേണ്ടിവരും. ഇൻവൈറ്റ് ലഭിച്ചവർക്ക് 1 ജിബിക്ക് മുകളിൽ വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും.
drops tech jio update: വേഗത കൂടി ജിയോ 5ജി,ഇന്ത്യയിലെ സുപ്രധാന നഗരങ്ങളിൽ
Tuesday, November 15, 2022
0
Tags