തേനി-ബോഡി നായ്ക്കന്നൂര്‍ റെയില്‍ പാത അടുത്ത മാസം പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനിച്ച് സതേണ്‍ റെയില്‍വേ. ഇതോടെ, തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെ മൂന്നാര്‍, ഇടുക്കി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
തേനിയെ ബോഡിനായ്ക്കന്നൂരുമായി ബന്ധിപ്പിക്കുന്ന 15 കിലോമീറ്റര്‍ പാതയ്ക്ക് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ അനുമതി നല്‍കിയതോടെ, ആഴ്ചയിൽ മൂന്ന് ദിവസമുള്ള ചെന്നൈ സെന്‍ട്രല്‍-മധുര എയര്‍ കണ്ടീഷന്‍ഡ് എക്സ്പ്രസ് ബോഡിനായ്ക്കന്നൂര്‍ വരെ നീട്ടാനുള്ള നിര്‍ദ്ദേശത്തിന് റെയില്‍വേ ബോര്‍ഡും അംഗീകാരം നല്‍കിയിരുന്നു. 2022 മെയ് മാസത്തില്‍ മധുര-തേനി ലൈന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഈ ട്രെയിന്‍ ബോഡിനായ്ക്കന്നൂര്‍ വരെ നീട്ടും.
ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച മധുര-ബോഡി മീറ്റര്‍ ഗേജ് പാതയുടെ ബ്രോഡ് ഗേജ് പരിവര്‍ത്തന പദ്ധതി പൂര്‍ത്തീകരിക്കാന്‍ തേനിക്കും ബോഡിനായ്ക്കനൂരിനും ഇടയില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു.