drops net tech: പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്; അറിയാം കൂടുതൽ

drops net tech: പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്; അറിയാം കൂടുതൽ

0

 

ഡിസപ്പിയറിങ് മെസേജുകള്‍ സേവ് ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. 2021ലാണ് വാട്‌സ്ആപ്പ് ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ചത്.

നിലവില്‍ ഒരു നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ മെസേജുകള്‍ ഡിലീറ്റ് ആകുകയാണ് രീതി. ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്ന മുറയ്ക്കാണ് ഇത്തരത്തില്‍ മെസേജുകള്‍ ഡിലീറ്റ് ആകുക. ഡിസപ്പിയറിങ് മെസേജുകളില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്ന വിധമാണ് പുതിയ പരിഷ്‌കാരം നടപ്പാക്കാന്‍ വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെപ്റ്റ് മെസേജ് (kept message ) ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇത് തെരഞ്ഞെടുക്കുന്നതോടെ, മെസേജുകള്‍ നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാവില്ല. ഉപയോക്താവിന് മെസേജില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നവിധമാണ് പുതിയ ഫീച്ചര്‍. മെസേജ് അപ്രത്യക്ഷമാവണമെന്ന് കരുതുമ്പോള്‍ അണ്‍ കീപ്പ് (un-keep) തെരഞ്ഞെടുക്കുന്ന മുറയ്ക്ക് ചാറ്റില്‍ നിന്ന് മെസേജ് ഡിലീറ്റ് ആകുന്നതാണ് ഫീച്ചര്‍. 


ഇതിനായി ഡിസപ്പിയറിങ് മെസേജിന്റെ മെസേജ് ബബിളില്‍ ബുക്ക്മാര്‍ക്ക് ഐക്കണ്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കും. ഇതിലൂടെ കെപ്റ്റ് മെസേജ് തിരിച്ചറിയാന്‍ സാധിക്കും. ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ ആക്ടിവ് ആണെങ്കില്‍ കൂടിയും കെപ്റ്റ് മെസേജ് തെരഞ്ഞെടുത്താല്‍ മെസേജ് ഡിസപ്പിയര്‍ ആവില്ലെന്ന് ചുരുക്കം. ഡിസപ്പിയറിങ് മെസേജുകളില്‍ നിന്ന് കെപ്റ്റ് മെസേജുകളെ എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്നവിധമാണ് പുതിയ പരിഷ്‌കാരമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്.

Tags

Post a Comment

0Comments
Post a Comment (0)