രാജ്യത്ത് ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവിങ്ങ്സ്, കറന്റ് അക്കൗണ്ടുകളില്‍ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ സംസ്ഥാനമാണ് കേരളം.2021 ല്‍ സംസ്ഥാനത്ത് ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കിയ ജില്ലയായി തൃശ്ശൂര്‍ മാറി. തുടര്‍ന്ന് കോട്ടയവും സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കി. ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സമ്പൂര്‍ണ്ണ ബാങ്കിംഗ് ഡിജിറ്റല്‍വത്കരണ പ്രവൃത്തി റിസര്‍വ് ബാങ്ക്, സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എല്‍.ബി.സി) എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചതും ഇപ്പോള്‍ വിജയകരമായി നടപ്പാക്കിയതും.
drops tech digital: ഡിജിറ്റല്‍ ബാങ്കിംഗ്- രാജ്യത്ത് ആദ്യത്തെ സംസ്ഥാനമായി കേരളo
Sunday, January 08, 2023
0
Tags