വളരെ വേഗത നിറഞ്ഞ ജീവിതത്തിൽ എല്ലാം വേഗത്തിൽ നടക്കണം എന്ന ആഗ്രഹത്തിലാണ് മനുഷ്യൻ ഇന്ന് ജീവിക്കുന്നത്.അടുക്കളയിൽ പാചകം ചെയ്യാതെ വേഗത്തിൽ കിട്ടുന്ന ഭക്ഷണം എന്തും പറഞ്ഞു തരുന്ന ഇൻഫർമേഷൻ ടെക്നോളജി, അങ്ങനെ അങ്ങനെ പലതും . തുണിയലക്കാൻ ഒരു ഡിജിറ്റൽ സോപ്പ് ഇറങ്ങുമെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല! എന്നാൽ സാംസങ്ങ് അടുത്തിടെ പുറത്തുവിട്ട പുത്തൻ ചിത്രങ്ങൾ കണ്ടാൽ ആരും ഒന്നുഞെട്ടും. നീലക്കളറിൽ ഒരു ഉപകരണം. അതിൽ സാംസങ് എന്ന് പേരൊക്കെ എഴുതിയിരിക്കുന്നു. വശത്തായി ഒരു ചാർജിങ് പോർട്ടും ചിത്രത്തിൽ കാണാം.
ടെക്നോളജി ഭീമനായ സാംസങ് തങ്ങളുടെ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുമ്പോൾ ഏറെ പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. നിറത്തിൽ, ആകൃതിയിൽ, ഫീച്ചറുകളുടെ കാര്യത്തിൽ, വലിപ്പത്തിൽ തുടങ്ങി തങ്ങൾ പുറത്തിറക്കുന്ന എല്ലാ ഡിവൈസുകളിലും പുതുമകൾ കൊണ്ടുവരണമെന്നും ഉപയോക്താക്കൾക്ക് അവ ആകർഷകമായി തോന്നണമെന്നും സാംസങ്ങിന് നിർബന്ധമുണ്ട്. അത്തരമൊരു ആശയത്തിന്റെ ഫലമായി പിറവിയെടുത്തതാണ് ഡിജിറ്റൽ സോപ്പ് എന്ന് തോന്നിപ്പിക്കുന്ന ഈ ഡിവൈസ്. ഇത് യഥാർഥത്തിൽ ഒരു പോർട്ടബിൾ ഹാർഡ് ഡിസ്ക് ആണ്. ടി7 ഷീൽഡ് ചിത്രം കണ്ടവർക്ക് അതൊരു ഹാർഡ് ഡിസ്ക് ആണെന്ന് വിശ്വസിക്കാൻ ആദ്യം ഒരു നേരിയ പ്രയാസം ഉണ്ടാകും.
Read 👉 Assistant Manager Vacancy-അസിസ്റ്റന്റ് മാനേജർ ഒഴിവ്
Read 👉 Company Secretary Vacancy-കമ്പനി സെക്രട്ടറി ഒഴിവ്
Read 👉 Appointment of Registrar: രജിസ്ട്രാർ നിയമനം
Read 👉 Mohiniyattam Teacher -മോഹിനിയാട്ടം അദ്ധ്യാപക ഒഴിവ്
Read 👉 Ernakulam Jobs- എറണാകുളം തൊഴിലവസരങ്ങൾ
എന്നാൽ സാംസങ്ങിന്റെ ഏറ്റവും പുതിയ പോർട്ടബിൾ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് ആയ ടി7 ഷീൽഡ് ആണ് അത് എന്നതാണ് സത്യം. ഏതു വെല്ലുവിളിയുള്ള സാഹചര്യത്തിലും നിങ്ങളുടെ ഡാറ്റകൾ സുരക്ഷിതമായി സംരക്ഷിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ ടി7 ഷീൽഡ് എസ്എസ്ഡി എന്ന് സാംസങ് അവകാശപ്പെടുന്നു.
ഏറ്റവും വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക സാഹചര്യങ്ങളിൽപ്പോലും നിങ്ങളുടെ എല്ലാ ഫയലുകളും ജോലിയും സംരക്ഷിക്കാൻ T7 ഷീൽഡ് PSSD ഉപയോഗിക്കുക എന്ന അടിക്കുറുപ്പും പുതിയ ഹാർഡ് ഡിസ്കിനെ പരിചയപ്പെടുത്തി സാംസങ് പോസ്റ്റിൽ നൽകിയിട്ടുണ്ട്. 1,050MB/s വരെ വേഗതയിൽ ഫയലുകൾ കൈമാറാൽ ഈ ഹാർഡ് ഡിസ്കിന് സാധിക്കും. IP65 റേറ്റിങ്ങിൽ എത്തുന്നതിനാൽത്തന്നെ ഈ ഹാർഡ് ഡിസ്കിന് ജലം, പൊടി എന്നിവയെ പ്രതിരോധിക്കാൻ ശേഷി കൂടുതലാണ്. മാക്, പിസി, ആൻഡ്രോയിഡ് ഡിവൈസ്, ഗെയിമിംഗ് കൻസോൾ എന്നിവയുമായെല്ലാം ചേർന്ന് പ്രവർത്തിക്കാൻ ഈ ഹാർഡ് ഡിസ്ക് സജ്ജമാണ്.