drops net tech update: വാതുവെപ്പ്-ചൂതാട്ട പരസ്യങ്ങള്‍ വേണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി കേന്ദ്രം
Saturday, April 08, 2023
0
വാതുവെപ്പ്-ചൂതാട്ട പരസ്യങ്ങള്‍ വേണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി കേന്ദ്രം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, ഓണ്‍ലൈന്‍ വാര്‍ത്താമാധ്യങ്ങള്‍ എന്നിവയടക്കം മുഴുവന്‍ മാധ്യമങ്ങള്‍ക്കും അറിയിപ്പ് നല്‍കി.വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണെന്നും അതിനാല്‍ ഇത്തരംപ്രവര്‍ത്തനങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള പരസ്യങ്ങള്‍ 2019-ലെ ഉപഭോക്തൃസംരക്ഷണനിയമം, 1978-ലെ പ്രസ് കൗണ്‍സില്‍ ആക്ട്, 2021-ലെ ഐ.ടി. നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് അറിയിപ്പ്.
Tags