drops tech update: രാജ്യത്തെ ഏറ്റവും വലിയ മാധ്യമസ്ഥാപനമായി മാറാനൊരുങ്ങി റിലയന്‍സ്; ആശങ്ക അറിയിച്ച് സിസിഐ

drops tech update: രാജ്യത്തെ ഏറ്റവും വലിയ മാധ്യമസ്ഥാപനമായി മാറാനൊരുങ്ങി റിലയന്‍സ്; ആശങ്ക അറിയിച്ച് സിസിഐ

0

 ലോകത്തിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാള്‍ട്ട് ഡിസ്‌നി മീഡിയയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ലയിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മാധ്യമസ്ഥാപനമായി മാറാനൊരുങ്ങി റിലയന്‍സ്. ലയനം സാധ്യമാകുന്നതോടെ ഡിസ്‌നി- റിലയന്‍സിന് കീഴില്‍ 120 ടിവി ചാനലുകളും 2 സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും ഉണ്ടാകും. 2024ന്റെ അവസാനപാദത്തിലോ 2025ന്റെ ആദ്യ പാദത്തിലോ മീഡിയ ഹൗസ് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



കഴിഞ്ഞ ഫെബ്രുവരിയിലാണ് സംയുക്ത സംരംഭം സംബന്ധിച്ച് റിലയന്‍സും വാള്‍ട്ട് ഡിസ്‌നിയും പ്രഖ്യാപനം നടത്തിയത്. ഇരു സ്ഥാപനങ്ങളുടെയും കീഴിലുള്ള വയോകോം പതിനെട്ടും സ്റ്റാര്‍ ഇന്ത്യയും ലയിപ്പിച്ചുകൊണ്ട് പുതിയ സംരംഭത്തിന് രൂപം നല്‍കാനാണ് കമ്പനികള്‍ തമ്മില്‍ ധാരണയായത്. ഇതിനിടെയാണ് ഡിസ്‌നിയുടെ ഇന്ത്യന്‍ ആസ്തികള്‍ വാങ്ങാനുള്ള നീക്കത്തില്‍ കോമ്പിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.

 

 റിയലന്‍സിന്റെ നീക്കം മാധ്യമമേഖലയിലെ കുത്തകവത്കരണത്തിന് കാരണമാകുമെന്ന ആശങ്കയാണ് സിസിഐ പ്രകടിപ്പിച്ചത്. ലയനം മാധ്യമരംഗത്തെ മറ്റ് കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സിസിഐ പറയുന്നു. ഈ സാഹചര്യത്തില്‍ ലയനത്തിന്റെ വിശദാംശങ്ങള്‍ തേടി റിലയന്‍സിനും ഡിസ്‌നിക്കും സിസിഐ കത്തയച്ചിരുന്നു. വിപണി മേധാവിത്തം കുറയ്ക്കാനായി 10 ചാനലുകള്‍ വില്‍ക്കാമെന്ന് കമ്പനികള്‍ സിസിഐയെ അറിയിച്ചിട്ടുണ്ട്.

Tags

Post a Comment

0Comments
Post a Comment (0)