ബിസിനസ് സംരംഭങ്ങള്‍ക്ക് പൊതുതിരിച്ചറിയല്‍ കാര്‍ഡ് എന്ന ലക്ഷ്യത്തോടെയാണ് പാന്‍ 2.0 പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.ക്യുആര്‍ കോഡ് അടങ്ങിയ പാന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിനായി പ്രത്യേകം ഫീസും നല്‍കേണ്ടതില്ല.പാന്‍, ടാന്‍ (TAN) സേവനങ്ങളുടെ സാങ്കേതികവിദ്യയിലധിഷ്ടിതമായ മാറ്റത്തിലൂടെ നികുതിദായകരുടെ രജിസ്ട്രേഷന്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഇ-ഗവേണന്‍സ് സംരംഭമാണ് പാന്‍ 2.0.
നിലവില്‍ പഴയ പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ പാന്‍ 2.0 പദ്ധതിയ്ക്ക് കീഴില്‍ പുതിയ പാന്‍കാര്‍ഡിന് അപേക്ഷിക്കേണ്ടത് നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് സിബിഡിറ്റി വ്യക്തമാക്കി. പാന്‍ കാര്‍ഡില്‍ തിരുത്തലുകള്‍, അപ്‌ഡേറ്റ് എന്നിവ നടത്താത്തപക്ഷം പഴയ പാന്‍ കാര്‍ഡില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാകില്ല.
പാന്‍ 2.0 പദ്ധതി പ്രകാരം നിലവിലെ പാന്‍ കാര്‍ഡുകള്‍ക്കും സാധുതയുണ്ടായിരിക്കും.പാന്‍ 2.0 പദ്ധതിപ്രകാരം കടലാസ് രഹിത സേവനങ്ങള്‍ ലഭ്യമാകും. 2.0 പദ്ധതി പ്രകാരം പാന്‍ കാര്‍ഡ് അനുവദിക്കല്‍, തിരുത്തല്‍, പുതുക്കല്‍ എന്നിവ സൗജന്യമായി ചെയ്യാനും സാധിക്കും. ഇ-പാന്‍ നിങ്ങളുടെ അംഗീകൃത ഇമെയില്‍ ഐഡിയിലേക്ക് ലഭിക്കുകയും ചെയ്യും.