drops media- envaitent: മരണ ദ്വീപ്- ‘തുര്‍കണ’- ‘തിരിച്ച് വരാന്‍ കഴിയാത്ത സ്ഥലം

drops media- envaitent: മരണ ദ്വീപ്- ‘തുര്‍കണ’- ‘തിരിച്ച് വരാന്‍ കഴിയാത്ത സ്ഥലം

0

 ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ വടക്ക്പടിഞ്ഞാറുള്ള തടാകമാണ് ‘തുര്‍കണ’ ഈ തടാകത്തിനെ ചുറ്റീ അനേകം ചെറുചെറു ദ്വീപസമൂഹങ്ങള്‍ ഉണ്ട്. ഒരോ ചെറു ദ്വീപും ഒരോ ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടേയും ആസ്ഥാനമാണ്.

മീന്‍പിടുത്തം ആണ് ഇവരുടെയെല്ലാം പ്രധാന ഉപജീവനമാര്‍ഗ്ഗം. ഇത്തരത്തില്‍ പെട്ട ഒരു കുഞ്ഞന്‍ ദ്വീപാണ് ‘എന്‍വൈടെന്‍റ്'(envaitent). (മറ്റുള്ള ദ്വീപുനിവാസികളുടെ ഗോത്രഭാഷയില്‍ ‘തിരിച്ച് വരാന്‍ കഴിയാത്ത സ്ഥലം എന്നര്‍ത്ഥം).

1900കളില്‍ എന്‍വൈഡന്‍റ് ദ്വീപില്‍ 60 ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്നു. ദുര്‍കണ തടാകത്തിന്‍റെ സ്വഭാവ വിശേഷമെന്തന്നാല്‍ ഒരോ ഭാഗങ്ങളിലും ഓരോ തരം മീനുകളാണ് ലഭിക്കുന്നത്. അത്കൊണ്ട് ദ്വീപസമൂഹങ്ങളില്‍ താമസിക്കുന്ന പല ഗോത്രവര്‍ഗ്ഗങ്ങളും തങ്ങളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന മീനുകള്‍ കൈമാറ്റം ചെയ്യാനായി പരസ്പരം മറ്റുള്ള ദ്വീപുകളീല്‍ ചെല്ലാന്‍ അനുമതി നല്‍കിയിരുന്നു.

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

ഇതിലൊന്നും പെടാതെ ജീവിച്ചിരുന്ന ഗ്രോത്രവര്‍ഗ്ഗമായിരുന്നു എന്‍വിഡൈന്‍റ് ദ്വീപിലുള്ളവര്‍. അപൂര്‍വ്വമായി മാത്രം മറ്റുള്ള ദ്വീപ് തീരങ്ങള്‍ വഴി അവര്‍ സഞ്ചരിക്കുകയുള്ളൂ. ബാക്കിയുള്ള സമയം ദ്വീപില്‍ തന്നെ കഴിച്ച് കൂട്ടുകയായിരുന്നു ഇവരുടെ രീതീ.

അങ്ങനെയിരിക്കെ വല്ലപ്പോഴും മാത്രം പുറത്ത് വന്ന് കൊണ്ടിരുന്ന അവരെ ഒരു നാള്‍ കാണാതായി. പിന്നീട് അവരുടെ അംഗസംഖ്യ കുറയുന്നതായി മറ്റുള്ള ദ്വീപ് നിവാസികള്‍ ശ്രദ്ധിച്ചു. ആരോടും ഇടപഴകാന്‍ കൂട്ടാക്കത്തവരായത്കൊണ്ട് മറ്റുള്ളവര്‍ ഒന്നും ചോദിക്കാനും മെനക്കെട്ടില്ല. മാത്രവുമല്ല അവരില്‍ കണ്ട സ്വഭാവമാറ്റ വ്യതിയാനങ്ങളും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി.

രാത്രികാലങ്ങളില്‍ എന്‍വിഡൈന്‍റ് ദ്വീപില്‍ കേള്‍ക്കുന്ന അട്ടഹാസങ്ങളും നിലവിളികളും, ആര്‍ത്തനാദങ്ങളും മറ്റുള്ള ദ്വീപുകളില്‍ ഒരു നേര്‍ത്തശബ്ദം പോലെ കേട്ടിരുന്നു. കുറെ നാള്‍ കഴിഞ്ഞ് ആ ദ്വീപിലെ ആളുകളുടെ തുര്‍കണ തടാകത്തിലെ അസാന്നിദ്ധ്യം അവര്‍ ഗൗനിക്കാന്‍ തുടങ്ങി. എന്താണ് അവര്‍ക്ക് സംഭവിച്ചതെന്നറിയാന്‍ ദ്വീപ സമൂഹങ്ങളീലെ ഗോത്രത്തലവന്‍മാര്‍ കുറച്ച്പേരെ അങ്ങോട്ടേക്കയക്കാന്‍ തീരുമാനീച്ചു. 

അന്വേഷിക്കാന്‍ പോയവര്‍ മടങ്ങിവന്നില്ല. പിന്നീട് കുറെയധികം ആളുകളെ പലതവണ അയച്ചെങ്കിലും അവരൊന്നും തന്നെ മടങ്ങിവന്നില്ല. (ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് ആ ദ്വീപിനെ അവരുടെ ഭാഷയീല്‍ ‘മടങ്ങിവരാന്‍ കഴിയാത്ത കര ‘എന്ന അര്‍ത്ഥത്തില്‍ ‘എന്‍വിഡൈന്‍റ് ‘എന്ന് വിളിക്കാന്‍ തുടങ്ങിയത്)

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

അങ്ങനെ പുറം ലോകം അറിയാതെ കിടന്ന ഈ ‘ദൂരൂഹ ദ്വീപിനെ ‘കുറിച്ച് ആദ്യമായി അറിയുന്നത്. ”വിവിയന്‍ ഫ്യൂച്ച്”എന്ന അമേരീക്കന്‍ ഭൗമ ശാസ്ത്രഞ്ജന്‍ വഴിയാണ്. തൂര്‍കണ തടാകത്തിന്‍റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ പഠിക്കാന്‍ 1934ല്‍ ഫ്യൂച്ചും സംഘവും ഈ ദ്വീപസമൂഹങ്ങളീല്‍ വരുകയുണ്ടായി. 



ദ്വീപ് നിവാസികളീല്‍ നിന്നൂം ‘എന്‍വിഡൈന്‍റ് ദ്വീപിനെപ്പറ്റി കേട്ടറിഞ്ഞ ഫ്യൂച്ച് തന്‍റെ പര്യവേക്ഷണ സംഘത്തിലുണ്ടായീരുന്ന മാര്‍ട്ടിന്‍ ഷെഫീല്‍സ്, ബില്‍ ഡൈസണ്‍ എന്നപേരുള്ള രണ്ടുപേരെ സര്‍വ്വ സന്നാഹങ്ങളോടെ അങ്ങോട്ടേക്കയച്ചു.

പക്ഷേ അവരും മടങ്ങിവന്നില്ല. അവിടെ നിന്നുമുള്ള അവസാന സന്ദേശം ഫ്യൂച്ച് പറയുന്നതിങ്ങനെയാണ്. ”അവര്‍ പോയതിന്‍റെ രണ്ടാം നാള്‍ ബില്‍ (bill dayson) ഹാം റെഡിയോ വഴി പറഞ്ഞു സര്‍ ഇവിടുത്തെ സംഭവങ്ങള്‍ പറയാന്‍ എനിക്കാവുന്നില്ല, ഇത് പറയുമ്പോള്‍ അയാളുടെ ശബ്ദത്തില്‍ ഭയം നിഴലിച്ചിരുന്നതായി അനുഭവപ്പെട്ടു. എല്ലാവരെയും നികൃഷ്ഠമായി  അവര്‍കൊന്നു. ആരാണന്ന് ഞാന്‍ ചോദിക്കുന്നതീന് മുന്‍പ് അവ്യക്തമായ ചില ശബ്ദങ്ങള്‍ കേട്ടു. പിന്നീട് ഹാം റേഡീയോ നീശ്ചലമായി”.

എന്താണ് ഈ ദ്വീപിന്‍റെ ദുരൂഹത എന്നറിയാന്‍ ഒരു ഹെലികോപ്ടര്‍ മൂലം മുകളിലൂടെ ഫ്യൂച്ച് അവിടമാകെ നിരീക്ഷിച്ചെങ്കിലും അഴുകിയ കുറേ  മുതലകളുടെ ശവങ്ങളും ദ്വീപ് നിവാസീകളുടെ ഒരു കേട്പാടും കൂടാതെ നില്‍ക്കുന്ന വീടുകളും മാത്രമേ കാണാന്‍ കഴീഞ്ഞുള്ളൂ.

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

2011ല്‍ കെനിയയിലെ ഒരു ചാനല്‍ ഈ ദ്വീപിനെ കുറിച്ചും മറ്റും ഒരു ഡോക്യൂമെന്‍ററി തയ്യാറാക്കാന്‍ പോയിരുന്നു. ഇതിലെ സംഘാംഗങ്ങള്‍ ആരുംതന്നെ മടങ്ങിവരാത്തതാണ് പുതിയ കാലഘട്ടത്തെ ദൂരൂഹതയായി മാറിയത്..! ഇത്രയും നിഗൂഢത ആ ദ്വീപിന് വന്നതെന്ത് കൊണ്ടാവും. ചിലര്‍ പറയുന്നത് അന്യഗൃഹജീവീകളുടെ പ്രവേശനകവാടമാണ് എന്‍വിഡൈന്‍റ് ദ്വീപ് എന്നും, അതല്ല മനുഷ്യമാംസം തിന്നുന്ന നരഭോജീകളുടെ താവളമണ് ഈ ദ്വീപ് എന്ന്... വരും കാലങ്ങളില്‍ ശാസ്ത്രം തെളിയിക്കട്ടെ എന്ന് ആശിക്കാം…!

Post a Comment

0Comments
Post a Comment (0)