സമുദ്രനിരപ്പിൽ നിന്നും 780 മീറ്ററിൽ കൂടുതൽ ഉയരത്തിൽ ഉള്ള കുടുക്കത്ത് പാറയും പരിസരപ്രദേശങ്ങളും തീർച്ചയായും നമ്മെ സ്വാധീനിക്കുന്നതാണ്. വ്യത്യസ്തങ്ങളായ മൂന്ന് പാറയിൽ തീർത്ത വിസ്മയമാണ് കുടുക്കത്തുപാറ.
കൊല്ലം ജില്ലയിലെ അഞ്ചലിൽ ആണ് ഈ വിസ്മയം സ്ഥിതിചെയ്യുന്നത്… മലമുകളിൽ ചെന്ന് ആശ്വാസം കണ്ടെത്താനും വനത്തിലൂടെയുള്ള യാത്രയും ഒക്കെയാണ് നിങ്ങളുടെ ഈ വീക്കെൻഡിലേ ലക്ഷ്യം എങ്കിൽ തീർച്ചയായും കുടുക്കത്തുപാറ നിങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കും. മെയിൻ റോഡിൽ നിന്ന് കുറച്ച് ഉള്ളിലേക്ക് മാറിയുള്ള എൻട്രൻസ്.
ഇവിടെനിന്ന് ടിക്കറ്റുമായി ഒരു കിലോമീറ്ററോളം ഓഫ് റോഡ് ട്രക്കിങ്…ട്രക്കിങ് ചെന്നവസാനിക്കുന്നത് കുടുക്കത്ത് പാറയുടെ അടിവാരത്ത് ആണ്.. ..ഇവിടെ നിന്ന് നേരെ മുകളിലേക്ക് നോക്കിയാൽ തന്നെ നമ്മൾ അത്ഭുതപ്പെടും.. ഇനി ഇവിടെ കാണുന്ന കൈവരികൾ ഉള്ള കല്ലുപാകിയ നട കല്ലുകളിൽ കൂടി പാറയുടെ മുകളിലേക്ക് കയറാം.
കൊട്ടാരക്കര -തിരുവനന്തപുരം ഹൈവേ യിൽ ആയൂർ നിന്നും അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് മീൻകുളം വഴി ഇവിടേയ്ക്ക് എത്തിച്ചേരാം. പ്രവേശനം പാസ്സ് വഴി. ഈ പാറയുടെ ചുവട്ടിൽ വരെ വാഹനം എത്തിച്ചേരും.