Edakkal Caves are two natural caves located on the Ambukuthi Hill, near the confluence of the Western Ghats and the Eastern Ghats, near Sultan Bathery in Wayanad District of Kerala. Edakkal Cave is the gateway to the history of man who lived here six thousand years ago.
These are the oldest inscriptions found in Kerala. This non-man-made cave is formed by a huge rock that falls from the top of a large rock formation at the top of Ambukuthimala at an altitude of about 4000 feet above sea level. Visitors pay Rs 30 for a ticket. Although the number of visitors is limited due to the Kovid restrictions, the Edakkal Cave attracts a large number of people, including infants and the elderly. Besides, people came here from other states of Kerala.After the ticket counter, there are stone steps to the top.
It is a bit difficult to climb this cave, which is the first thing you see when you go down a few steps that are made of beautiful granite. As it is a small cave, it is necessary to climb inside the cave. You have to go out through the first cave and climb up again through the angle which is leaning on the big rock. It climbs into a small gorge between two huge rocks. Still need to go some distance up.
Because of the steep slope, angles are established in many places. You can climb through this to get closer to the second cave. There are also occasional flat surfaces where people who are tired of climbing can rest on top of a rock. You have to go down the stairs to reach the second cave. Entering the cave is a spacious space inside, as well as good cooling. Inscriptions on the rocks on both sides, paintings by prehistoric men and their writings give us a different feel when we remember that humans discovered this cave and lived here 6000 years ago.
It is also a place where you can enjoy the snow-capped peaks and greenery in the distance.
കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടവും, പൂർവ്വഘട്ടവും കൂടിച്ചേരുന്ന ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ് എടക്കൽ ഗുഹ. ആറായിരം വര്‍ഷം മുന്‍പ് മനുഷ്യന്‍ ഇവിടെ ജീവിച്ചിരിന്നുവെന്ന ചരിത്രത്തിലേക്കുള്ള കവാടമാണ് എടക്കല്‍ ഗുഹ.
കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ് മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്. സന്ദർശകർക്ക് 30 രൂപയാണ് ടിക്കറ്റിനു വരുന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും കൈക്കുഞ്ഞുങ്ങളും പ്രായമായവരുമുള്‍പ്പെടെ പല നാട്ടില്‍നിന്നും എടക്കല്‍ ഗുഹയിലേക്ക് ആളെത്തുന്നുണ്ട്. മാത്രമല്ല കേരളത്തിന്റെ മറ്റു സംസ്ഥാനത്തു നിന്നും ആളുകൾ ഇവിടെ എത്തിയിരുന്നു.
ടിക്കറ്റ് കൗണ്ടര്‍ കഴിഞ്ഞാല്‍ മുകളിലേക്ക് കല്‍പടവുകളാണ്. നല്ല ഭംഗിയില്‍ കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ പടവുകള്‍ കയറി കുറച്ചു ചെന്നാല്‍ കാണുന്ന ആദ്യത്തെ ഈ ഗുഹയിലേക്ക് കയറാന്‍ അല്‍പം ബുദ്ധിമുട്ടാണ്. ചെറിയ ഗുഹയായതിനാൽ നൂണ്ടുവേണം ഗുഹയ്ക്കുള്ളിലേക്ക് കയറാന്‍. ആദ്യം കയറിയ ഗുഹക്കുള്ളിലൂടെ പുറത്തേക്കിറങ്ങി വീണ്ടും മുകളിലേക്ക് വലിയ പാറയില്‍ ചാരി വച്ചിരിക്കുന്ന കോണിയിലൂടെ വേണം മുകളിലേക്ക് കയറാന്‍. രണ്ട് കൂറ്റന്‍ പാറകള്‍ക്കിടയിലൂടെയുള്ള ചെറിയ ഇടുക്കിലേക്കാണ് കയറി ചെല്ലുന്നത്. പിന്നേയും കുറേ ദൂരം മുകളിലേക്ക് പോകേണ്ടതുണ്ട്.
ചെങ്കുത്തായ ചെരിവായതിനാല്‍ പലയിടത്തും കോണി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ കയറി രണ്ടാമത്തെ ഗുഹയ്ക്ക് സമീപത്തെത്താം. ലകയറി ക്ഷീണിച്ച ആളുകള്‍ അവിടെയുള്ള പാറയുടെ മുകളില്‍ വിശ്രമിക്കുന്നത്തിനായി ഇടക്ക് പരന്ന പ്രതലങ്ങളുമുണ്ട്. സ്‌റ്റെപ്പിറങ്ങി വേണം രണ്ടാമത്തെ ഗുഹയിലെത്താൻ. ഗുഹയിലേക്ക് പ്രവേശിച്ചാൽ വിശാലമായ സ്ഥലമാണ് ഉള്ളില്‍, മാത്രമല്ല നല്ല തണുപ്പും. ഇരുവശത്തെയും പാറകളിൽ ലിഖിതങ്ങളും പ്രജീന കാലത്തെ മനുഷ്യര്‍ വരച്ച ചിത്രങ്ങളും അവരുടെ എഴുത്തുകളും, 6000 വര്‍ഷം മുന്‍പു മനുഷ്യര്‍ ഈ ഗുഹ കണ്ടെത്തി ഇവിടെ ജീവിച്ചിരുന്നു എന്ന് ഓർക്കുമ്പോൾ നമ്മുക്ക് വ്യതസ്തമായ ഒരനുഭൂതിയാണ് നൽകുന്നത്.
വിദൂരക്കാഴ്ച കാണാന്‍ പറ്റിയ സ്ഥലം കൂടിയാണിത് ദൂരെ മഞ്ഞുപെയ്യുന്ന മാമലകളും പച്ചപ്പുമെല്ലാം നമ്മുക്ക് ആസ്വദിക്കാം.