Kuttikkanam is a major tourist destination located on the Kottayam-Kumali Road near Peermede. The beautiful climate and nature of the place has made it one of the most important honeymoon destinations in Kerala.
At an altitude of about 3,500 feet above sea level, Kuttikkanam is a place of great historical significance, with cloudy mountains, foggy summers, and tea plantations that stretch as far as the eye can see. The summer palace of the royal family of Thiruvananthapuram was at Kuttikkanam. The palace has been the venue for many historic discussions. Kuttikkanam was one of the first places in Kerala where coffee cultivation was started.
Kuttikkanam and Peermedu, which were under the control of the Changanacherry dynasty, came under the control of the Travancore dynasty in 1976 with the conquest of Changanacherry. After this, the Christian evangelist Henry Baker realized the potential of childhood and started coffee cultivation here for the first time. However, during the reign of Shimulam Thirunal, tea was replaced by tea and tea is still cultivated here.
It was also here that the first public sector company of Travancore came into existence. Aerial Ropeway Ltd., the ropeway system that was introduced as a solution to the difficult road traffic through the Canana Path, was the first public sector location established by the Government of Travancore. It was made using British technology. But this company did not last long.
Later, modern facilities, including educational and health institutions, flourished here. At the same time, Peruma Kuttikkanam has always been a favorite tourist destination of the upper castes of the society.
Summer Palace - Built by Shri Moolam Thirunal, it was a summer residence at that time.
Hope Church - This church is 150 years old.
Ashley Bungalow - This is a building that symbolizes colonial culture.
Panchalimedu - A place associated with the story of the Pandavas in the Mahabharata, Amritamala
കോട്ടയം- കുമളി റോഡില്‍ പീരുമേടിന് സമീപപമായി മഞ്ഞു മൂടിയ മലനിരകള്‍ കൊണ്ട് പ്രകൃതി സൗന്ദര്യമായ സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കുട്ടിക്കാനം. ഇവിടുത്തെ മനോഹരമായ കാലാവസ്ഥയും പ്രകൃതിയും ചേര്‍ന്ന് ഇപ്പോള്‍ ഇതിനെ കേരളത്തിലെ പ്രധാനപ്പെട്ട ഹണിമൂണ്‍ ലൊക്കേഷനുകളില്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്.
സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 3,500 അടി ഉയരെയായി മേഘങ്ങള്‍ തൊട്ട് തലോടുന്ന മലനിരകളും കടുത്ത വേനല്‍ കാലത്തും ഒഴിയാത്ത കോടമഞ്ഞും കണ്ണെത്താദൂരത്തോളം പടര്‍ന്ന് കിടക്കുന്ന തെയില തോട്ടങ്ങളും അഴകേറ്റുന്ന കുട്ടിക്കാനത്തിന് ചരിത്രപരമായും ഏറെ പ്രാധാന്യമുണ്ട്. തിരുവതാംകൂര്‍ രാജ കുടുംബത്തിന്‍റെ വേനല്‍കാല കൊട്ടാരം കുട്ടിക്കാനത്തായിരുന്നു. ചരിത്രപ്രധാനമായ നിരവധി ചര്‍ച്ചകള്‍ക്കാണ് ഈ കൊട്ടാരം വേദിയായിട്ടുള്ളത്. കേരളത്തില്‍ തന്നെ ആദ്യമായി കാപ്പി കൃഷി ആരംഭിച്ച സ്ഥലങ്ങളില്‍ ഒന്ന് കുട്ടിക്കാനമായിരുന്നു.
ചങ്ങനാശേരി രാജകുടുംബത്തിന്‍റെ അധീനതയിലായിരുന്ന കുട്ടിക്കാനവും പീരുമേടും 1976ല്‍ തിരുവതാംകൂര്‍ ചങ്ങനാശേരിയെ കീഴടക്കിയതോടെയാണ് തിരുവതാംകൂര്‍ രാജവംശത്തിന്‍റെ നിയന്ത്രണത്തിലായത്. ഇതിന് ശേഷം ക്രൈസ്തവ സുവിശേഷകനായ ഹെന്‍റി ബേക്കറാണ് കുട്ടിക്കാനത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇവിടെ ആദ്യമായി കാപ്പി കൃഷി ആരംഭിച്ചത്. എന്നാല്‍ ശീമൂലം തിരുനാളിന്‍റെ ഭരണകാലത്ത് ഇവിടെ കാപ്പിക്ക് പകരം തെയില കൃഷി ചെയ്തു തുടങ്ങി ഇതു തന്നെയാണ് ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നത്.
തിരുവതാംകൂറിന്‍റെ ആദ്യ പൊതുമേഖലാ കമ്പനി നിലവില്‍ വന്നതും ഇവിടെയായിരുന്നു. കാനാന പാതയിലൂടെ റോഡ് ഗതാഗത ദുഷ്കരമായിരുന്ന കാലത്ത് ഇതിന് പ്രതിവിധി എന്നോണം അവതരിപ്പിച്ച റോപ്പ് വേ സംവിധാനമായ ഏരിയല്‍ റോപ്പ് വേ ലിമിറ്റഡാണ് തിരുവതാംകൂര്‍ ഭരണകൂടം സ്ഥാപിച്ച ആദ്യ പൊതുമേഖലാ സ്ഥാനം. ബ്രിട്ടീഷ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് തയാറാക്കിയത്. എന്നാല്‍ ഈ കമ്പനി അധികകാലം നിലനിന്നില്ല.
പീന്നീട് കാലക്രമത്തില്‍ വിദ്യഭ്യാസ, ആരോഗ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ആധനിക സൌകര്യങ്ങളും ഇവിടെ വളര്‍ന്നു വന്നു. ഇതോടൊപ്പം സമൂഹത്തിലെ ഉന്നതരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രം എന്ന പെരുമ കുട്ടിക്കാനം എല്ലാ കാലത്തും നിലനിര്‍ത്തി പോരുകയും ചെയ്തു.
സമ്മർ പാലസ് – ശ്രീ മൂലം തിരുനാൾ പണികഴിപ്പിച്ച ഇത് അന്നത്തെ വേനൽക്കാല വസതിയായിരുന്നു.
ഹോപ്പ് ചർച്ച് – 150 വർഷം പഴക്കമുള്ളതാണ് ഈ പള്ളി.
ആഷ്ലീ ബംഗ്ലാവ് – ഇത് കൊളോണീയൽ സംസ്കാരത്തെ സൂചിപ്പിക്കുന്ന ഒരു കെട്ടിടമാണ് .
പാഞ്ചാലിമേട് – മഹാഭാരതത്തിലെ പാണ്ഡവന്മാരുടേ കഥയുമായി ബന്ധപ്പെട്ട ഒരു സ്ഥലം. അമൃതമല