തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക് അടുത്താണ് ഈ മനോഹര ഗ്രാമം.. പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ ഗ്രാമം മുഴുവൻ..! പുനലൂര്‍ - തെമ്മല- ആര്യംകാവ്- ചെങ്കോട്ട റൂട്ട്” ചെങ്കോട്ടയില്‍ നിന്നും സിറ്റിയിലെ ആര്‍ച്ച് കഴിഞ്ഞ് ഇടത്തോട്ടു തിരിഞ്ഞു സാംബവര്‍ വടഗര- സുരണ്ടൈ റൂട്ട് പിടിക്കുക.
സാധാരണ സുന്ദരപാണ്ഡ്യപുരം ആണ് സൂര്യകാന്തി പാടങ്ങള്‍ കൂടുതല്‍ കാണുന്നതെങ്കിലും ഈ സീസണില്‍ അവിടെ കുറവും ഉള്ളവ വിളവെടുക്കാന്‍ പാകമായി ഉണങ്ങിത്തുടങ്ങി, ഫോട്ടോഗ്രാഫിയ്ക്കും മറ്റുംപ്രകൃതിരമണീയമാണ് , കൂടാതെ ചെങ്കോട്ടയില്‍ നിന്നും 25 km പോയാല്‍ ഇവിടെ എത്തുകയുമാകാം.