Yaganti- Beautiful places in Andra Pradesh that we must see: Yaganti; ആന്ധ്രയിൽ പ്രകൃതി തീർത്ത അത്ഭുത പ്രതിഭാസം "യാഗണ്ടി

Yaganti- Beautiful places in Andra Pradesh that we must see: Yaganti; ആന്ധ്രയിൽ പ്രകൃതി തീർത്ത അത്ഭുത പ്രതിഭാസം "യാഗണ്ടി

0



ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലുള്ള യാഗന്തി, ശിവന് സമർപ്പിച്ചിരിക്കുന്ന ശ്രീ യാഗന്തിസ്വാമി ക്ഷേത്രത്തിന് പേരുകേട്ട ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. ഉമാ മഹേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്ന പുരാതന ശ്രീ യാഗന്തിസ്വാമി ക്ഷേത്രം 5, 6 നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. അർദ്ധനാരീശ്വര എന്നറിയപ്പെടുന്ന ശിവന്റെയും പാർവതിയുടെയും വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഈ ആകർഷകമായ വിഗ്രഹം കാണേണ്ട ദേവതകളുടെ അത്ഭുത വിഗ്രഹമാണ്. എല്ലാ വർഷവും ഒക്‌ടോബറിലോ നവംബറിലോ വരുന്ന മഹാ ശിവരാത്രി ഉത്സവം ക്ഷേത്രത്തിൽ വലിയ ആഡംബരത്തോടും പ്രദർശനത്തോടും കൂടി ആഘോഷിക്കപ്പെടുന്നു. ഈ സമയത്ത് വിനോദസഞ്ചാരികളും പ്രത്യേകിച്ച് ശിവഭക്തരും വൻതോതിൽ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നു.



ആകാശത്തോളം മുട്ടി നിൽക്കുന്ന ഗുഹ ക്ഷേത്രങ്ങളാണ് ഇവിടത്തെ എടുത്തു പറയേണ്ട പ്രത്യേകത.യെരമല കുന്നുകൾക്ക് മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി നിരവധി സന്യാസിമാരുടെ വാസസ്ഥലമായിരുന്ന ഈ മലനിരകളിൽ  പ്രകൃതിദത്തമായ നിരവധി ഗുഹകൾ ഉണ്ട് .അഗസ്ത്യ ഗുഹ, വെങ്കിടേശ്വര ഗുഹ, വീര ബ്രഹ്മം ഗുഹ എന്നിവയാണ് ക്ഷേത്രത്തിന് ചുറ്റുമുള്ള മൂന്ന് പ്രശസ്തമായ ഗുഹകൾ. 



അഗസ്ത്യ മുനി ഈ പ്രദേശത്ത് ഒരു വെങ്കിടേശ്വര പ്രതിഷ്ഠ നടത്താൻ ആഗ്രഹിച്ചു .എന്നാൽ അതിനായി നിര്മിയ്ച്ച വിഗ്രഹത്തിന്റെ കാൽ നഖം അടർന്നു പോയി . ഇതിൽ വിഷമിച്ച മുനി ശിവനെ തപസ്സു ചെയ്തു പ്രത്യക്ഷ പെടുത്തി.അവിടം കൈലാസവുമായി സാമ്യമുണ്ടെന്നും ശിവ പ്രതിഷ്ഠ നടത്തണമെന്നും ശിവ ഭഗവാൻ നിർദ്ദേശിച്ചതിനനുസരിച്ചു ഉമാ മാഹേശ്വര ക്ഷേത്രം പണി കഴിപ്പിച്ചു. സ്വയം ഭൂ ലിംഗം ഇവിടുത്തെ പ്രത്യേകത ആണ് മലകൾക്കുള്ളിലെ ഗുഹകളിലാണ് പ്രതിഷ്ഠകൾ പലതും .



ഇവിടുത്തെ ഏറ്റവും വലിയ അത്ഭുതം വളർന്നുകൊണ്ടിരിക്കുന്ന നന്ദി പ്രതിമയാണ്.പണ്ട് ഈ പ്രതിമയ്ക്ക് ചുറ്റും പ്രദിക്ഷണം വയ്ക്കുവാൻ സാധിക്കുമായിരുന്നു.എന്നാൽ ഇപ്പോൾ നന്ദി വളർന്നു മണ്ഡപം നിറഞ്ഞാണ് കിടക്കുന്നത് ... ഈ നന്ദി വലുതാവുന്നത് കാരണം ആ മണ്ഡപത്തിന്റെ ഒരു തൂണ് എടുത്തു മാറ്റേണ്ടി വന്നു .



ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും ഇത് ശരി വച്ചിട്ടുണ്ട് .ആഗ്രഹ സാഫല്യത്തിനായി നന്ദിയുടെ ചെവിയിൽ പ്രാര്ഥിക്കുകയും ആവാം ...ഈ നന്ദി പ്രതിമയ്ക്ക് ജീവൻ വയ്ക്കുമ്പോൾ കലിയുഗം അവസാനിക്കും എന്നാണു വിശ്വാസം .



അത്ഭുതങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല . തപസ്സിനിടയിൽ ശല്യം ചെയ്ത കാക്കകളെ അഗസ്ത്യ മുനി ശപിച്ചതു കാരണം ഒരു കാക്ക പോലും ഈ ക്ഷേത്ര പരിസരത്തു എവിടെയും പ്രവേശിക്കാറില്ല. .ശനിയുടെ വാഹനം ആണ് കാക്ക .ശനിദോഷം വിട്ടുമാറാൻ ഉത്തമം ആണ് ഈ ക്ഷേത്രം ... കാക്കകൾ പ്രവേശിക്കാത്തതുകൊണ്ടു ശനി ഇവിടെ എത്താൻ സാധിക്കുകയില്ലത്രേ ...



പല ഗുഹകളിലും സന്യാസിമാർ താമസിക്കുന്നുണ്ട് . ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശ്ശിച്ചിരിക്കേണ്ട മനോഹരമായ ക്ഷേത്രവും പ്രദേശവും ആണിത്



cred:Krishna Rajan R

Post a Comment

0Comments
Post a Comment (0)