drops net ai pin smart phone: സ്മാർട്ഫോണിനു പകരം ഇനി ഇവൻ; ലോകം വേഗതയിൽ

drops net ai pin smart phone: സ്മാർട്ഫോണിനു പകരം ഇനി ഇവൻ; ലോകം വേഗതയിൽ

0

 സ്മാർട്ഫോണിനു പകരം ഉപയോഗിക്കാവുന്ന പുതിയ എഐ പിൻ അവതരിപ്പിച്ച് ഹ്യൂമെയ്ൻ (Humane) കമ്പനി. മുൻ ആപ്പിൾ ജീവനക്കാർ സ്ഥാപിച്ചതാണ് ഈ കമ്പനി. വസ്ത്രങ്ങളിൽ ക്ലിപ്പ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ഉപകരണമാണിത്. ഈ എഐ പിൻ ഉപയോഗിച്ച് ഫോൺ കോളുകൾ ചെയ്യാനും മെസേജുകൾ അയക്കാനും ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യാനുമൊക്കെ സാധിക്കും.699 ഡോളറാണ് (ഏകദേശം 58,000 രൂപ) ഈ എഐ പിന്നിന്റെ വില. 

രണ്ട് ഭാഗങ്ങളായാണ് ഈ എഐ പിൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു ചതുരാകൃതിയിലുള്ള ഉപകരണവും ബാറ്ററി പാക്കും ആണ് ഇതിലുള്ളത്. ഇത് നിങ്ങളുടെ വസ്ത്രങ്ങളിലോ മറ്റ് പ്രതലങ്ങളിലോ ഘടിപ്പിക്കാനാകും.വോയ്‌സ് കൾട്രോൾ, ടച്ച് കൺട്രോൾ, ക്യാമറ, പ്രൊജക്ടർ തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്. ചാറ്റ്ജിപിടി-ക്രിയേറ്റർ ഓപ്പൺ എഐയിൽ നിന്നുള്ള സാങ്കേതികവിദ്യകളും മൈക്രോസോഫ്റ്റിൽ നിന്നുള്ള ക്ലൗഡ് കമ്പ്യൂട്ടിംഗ് പവറും ഉപയോഗിച്ചാണ് ഈ എഐ പിൻ പ്രവർത്തിക്കുന്നത്. ഭക്ഷണം പോലുള്ള വസ്തുക്കൾ സ്‌കാൻ ചെയ്യാനും ഈ എഐ പിന്നിന് സാധിക്കും.

 അവയുടെ ചിത്രങ്ങളെടുത്ത് സ്കാൻ ചെയ്ത് അവയിലുള്ള പോഷകങ്ങൾ എന്തൊക്ക ആണെന്നു വരെ ഈ എഐ പിൻ ഉപയോക്താവിന് പറഞ്ഞുതരും.സ്‌മാർട്ട്‌ഫോണുകളേക്കാൾ കൂടുതൽ സൗകര്യപ്രദവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് എഐ പിൻ രൂപകൽപന ചെയ്‌തിരിക്കുന്നതെന്ന് ഹ്യൂമെയ്ൻ കമ്പനി അറിയിച്ചു.

Tags

Post a Comment

0Comments
Post a Comment (0)