ഇന്ത്യന്‍ വിപണിയില്‍ 20,000 രൂപയില്‍ താഴെയുള്ള ലാപ്പ്ടോപ്പുകളുടെ വിപണിയാണ് ജിയോ ലക്ഷ്യം വെയ്ക്കുന്നത്. 4ജി, എല്‍ടിഇ,വൈഫൈ,ബ്ലൂടൂത്ത് 5, എച്ച്ഡിഎംഐ പോര്‍ട്ട്, ഓഡിയോ ജാക്ക്, സിം സപ്പോര്‍ട്ട് എന്നിവ ലാപ്പ്ടോപ്പില്‍ അടങ്ങിയിരിക്കുന്നു. 990 ഗ്രാമാണ് തൂക്കം വരുന്നത്. നിലവില്‍ 4ജി സര്വീസോട് കൂടി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ മോഡലാണ് ജിയോബുക്ക്. ആമസോണിലൂടെയും റിലയന്‍സ് സ്റ്റോറുകളില്‍ നിന്നും ലാപ്പ്ടോപ്പ് വാങ്ങാവുന്നതാണ്.
11.6 ഇഞ്ച് എല്‍ഇഡി ഡിസ്പ്ലേയാണ് ലാപ്പ്ടോപ്പില്‍ ഉള്ളത്. 2 എം പി വെബ്ക്യാമറയും അടങ്ങിയിരിക്കുന്നു. 8 മണിക്കൂര്‍ നേരത്തെ ബാറ്ററിയാണ് കമ്പനി അവകാശപ്പെടുന്നത്. 64 ജിബി ഇന്റേണല്‍ മെമ്മറിയാണ് ലാപ്പിലുള്ളത്. ഇത് മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെയാക്കി ഉപയോഗപ്പെടുത്താം. ജിയോയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വരുന്ന ഇന്‍ ബില്‍റ്റ് ആപ്പുകള്‍ ലാപ്പില്‍ അടങ്ങിയിരിക്കുന്നു. 16,499 രൂപയാണ് ലാപ്പ്ടോപ്പിന്റെ വില വരുന്നത്.