Drops Food update: പഞ്ചസാരയ്ക്ക് ആ പേര് എങ്ങനെ വന്നു എന്ന് അറിയുമോ? മലയാളി പൊളിയല്ലേ?

Drops Food update: പഞ്ചസാരയ്ക്ക് ആ പേര് എങ്ങനെ വന്നു എന്ന് അറിയുമോ? മലയാളി പൊളിയല്ലേ?

0

 പഞ്ചസാരയ്ക്ക് ആ പേര് എങ്ങനെ വന്നു എന്ന് അറിയുമോ? 

ഇന്ത്യയും മറ്റ് അയൽരാജ്യങ്ങളും പഞ്ചസാരയ്ക്ക് പ്രധാനമായി മൂന്ന് പേരുകൾ ആണ് പറയുന്നത് - ഒന്ന് ചീനി, രണ്ട് ശക്കർ, മൂന്നാമത്തെ ഖാണ്ഡ്. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും ഈ മൂന്നു പേരുകൾ ഉപയോഗിക്കുന്നത്. 

ഇന്ത്യയുടെ മധ്യഭാഗത്തും വടക്കു കിഴക്കൻ ഭാഗങ്ങളിലും ചീനി എന്ന പേരാണ് ഉപയോഗിക്കുന്നത്. ചില പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും തെക്കൻ സംസ്ഥാനങ്ങളിലും ശക്കർ എന്ന വാക്കോ, അതിന്റെ വകഭേദങ്ങളോ ആണ് ഉപയോഗിക്കുന്നത്. തമിഴിൽ പഞ്ചസാരയ്ക്ക് ചക്കര/സക്കര എന്നാണ് പറയുന്നത് എന്ന് നമുക്ക് അറിയാമല്ലോ. ഈ വാക്കുകളുടെ എല്ലാം അർത്ഥം താഴെ നൽകുന്നു: 

ചീനി: ചൈനയിൽ നിന്നും വരുന്നത് എന്ന അർഥം. ഖാണ്ട്: വിഘടിക്കപ്പെട്ടത് എന്നർത്ഥം. കരിമ്പിൽ നിന്നും വിഘടിച്ചു കൊണ്ടാണല്ലോ പഞ്ചസാര ഉത്പാദിപ്പിക്കുന്നത്. ശക്കർ: പൂഴിക്ക് സമാനമായ തരികൾ. 

എന്നാൽ മലയാളത്തിൽ മാത്രമാണ് പഞ്ചസാര എന്ന വാക്ക് നമ്മൾ ഉപയോഗിക്കുന്നത്. ഈ ഒരു വാക്കോ, സമാനമായ ഒരു വാക്കോ മറ്റൊരു സംസ്ഥാനത്തോ പ്രദേശത്തോ ആരും തന്നെ ഉപയോഗിക്കുന്നില്ല. എന്തിനേറെ പറയുന്നു, കേരളത്തിൻറെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലോ കർണാടകയിലോ പോലും ഇത്തരത്തിൽ ഒരു പേരില്ല. പിന്നെ കേരളത്തിൽ മാത്രം എങ്ങനെ ഇങ്ങനെ ഒരു പേര് വന്നു?

ലേശം കവിഭാവന ചേർത്ത ഒരു പേരാണ് ഇത്. "അഞ്ച് സാരങ്ങൾ" അഥവാ 5 ഗുണങ്ങൾ അടങ്ങിയ വസ്തു എന്നതാണ് പഞ്ചസാര എന്ന വാക്കിൻറെ അർത്ഥം. അഞ്ചു ഗുണങ്ങൾ ഇവയാണ് - മാധുര്യം, അലിവ്, മിനുസം, തിളക്കം, കുളിര്. 

ഈ കാര്യം നിങ്ങൾക്ക് അറിയാമായിരുന്നോ? ഇതാണ് പഞ്ചസാര !

Tags

Post a Comment

0Comments
Post a Comment (0)