Truck driving history: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ കൂടിയും ട്രക്ക് ഓടിച്ച് ചരിത്രം സൃഷ്ടിച്ച വനിത; കോട്ടയംകാരിയാണേ....

Truck driving history: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ കൂടിയും ട്രക്ക് ഓടിച്ച് ചരിത്രം സൃഷ്ടിച്ച വനിത; കോട്ടയംകാരിയാണേ....

0

 ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ കൂടിയും ട്രക്ക് ഓടിച്ച് ചരിത്രം സൃഷ്ടിച്ച വനിത . കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജലജാ രതീഷ് . 16 വീലുള്ള വലിയ ട്രക്കിലാണ് ജലജ ഭർത്താവ് രതീഷുമൊത്ത് യാത്ര പോകുന്നത് . 

പുരുഷന്മാർ മാത്രം നിറഞ്ഞു നിന്ന ചരക്ക് ഗതാഗത മേഖലയിലേയ്ക്കാണ് ഒരു സാധാരണ വീട്ടമ്മ ആയിരുന്ന ജലജ ധൈര്യ സമേതം ഇറങ്ങിത്തിരിച്ചത്. ആ യാത്രകൾ ഒക്കെയും പുത്തേറ്റ് ട്രാവൽ വ്ലോഗ് എന്ന യൂടൂബ് ചാനൽ വഴി ലോകത്തിന് മുന്നിൽ എത്തിക്കുക കൂടി ചെയ്തതോടെയാണ് ജലജ താരമായി മാറിയത്.രസകരമായ ആ വീഡിയോകൾക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഉള്ളത്. ഭാഷ - ദേശ അതിർവരമ്പുകൾക്കപ്പുറം നിരവധി ആരാധകരാണ് അവർക്കുള്ളത്. ഇപ്പോൾ തമിൾനാട്ടിൽ നിന്നും കാശ്മീരിലേയ്ക്കുളള ഒരു ചരക്ക് നീക്കത്തിലാണ് ജലജ യും ഭർത്താവും .

ഒരു ട്രക്ക് ഡ്രൈവറായി കരിയർ തുടങ്ങിയ ഭർത്താവ് രതീഷ് പിന്നീട് ഘട്ടം ഘട്ടമായ മുപ്പതോളം ട്രക്കുകൾ സ്വന്തമാക്കി. അങ്ങനെ 2019 ലെ വിവാഹവാർഷിക ദിനത്തിലാണ് ജലജ കശ്മീരിലേക്ക് ഭർത്താവിൻ്റെ കൂടെ  ട്രക്കിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് . 2018ൽ ഹെവി ഡ്രൈവിങ് ലൈസൻസ് നേടിയതാണ്. പക്ഷേ ഓടിക്കാൻ പേടി. ഓടിച്ചാൽ  കൊണ്ടുപോകാം എന്നു  രതീഷ് പറഞ്ഞതോടെ ജലജ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു.

19 വർഷം വീട്ടമ്മയായി ഒതുങ്ങിക്കൂടിയ ജലജ രതീഷിന്റെ  ട്രക്ക് ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. 



രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചരക്ക്  നീക്കം നടത്തി കൊണ്ട് ട്രക്ക് ജീവിതം തുടരുകയാണ് ജലജ . തൻ്റെ രണ്ട് പെൺമക്കൾക്കും ലോറി ഓടിക്കാനുള്ള പ്രചോദനം ആകുകയും ചെയ്തിട്ടുണ്ട് അവർ. സ്ത്രീകൾക്ക് ഏത് തൊഴിൽ മേഖലയിലേയ്ക്കും കടന്ന് ചെല്ലാൻ സാധിക്കുമെന്നതിന് ഉത്തമ ഉദാഹരണം ആയി മാറിയിരിക്കുകയാണ് ട്രക്ക് ഡ്രൈവറായ ജലജ.

(courtesy Bangalore Malayali)

Tags

Post a Comment

0Comments
Post a Comment (0)