ആരായിരുന്നു സാക്ഷി
ആരായിരുന്നു സാക്ഷി
കാട് വെട്ടി പുഴ തോട് ആക്കി
മാറ്റിയ വരായിരുന്നു സാക്ഷി
കണ്ടാലറിയുന്നവരെ നോക്കി
കണ്ടാൽ അറിയുന്നവരെ നോക്കി
കുന്തമുനകൾ നീട്ടി....
എന്നിട്ടും എന്നിട്ടും കരയോടടുത്തപ്പോൾ
പുഴയായി മാറി..
കാടായി മാറി...
ആരായിരുന്നു സാക്ഷി
ആരായിരുന്നു സാക്ഷി
അക്ഷരം തെറ്റാതെ വാക്കുകൾ കൊണ്ട്
ഹരിശ്രീ എഴുതിച്ചതാണ്
പിന്നെ ഓർത്തെടുത്തപ്പോൾ
കാടേത്.. നാടെത്.. വീടേത്..
ആരോടോ ചോദിച്ചു സാക്ഷി
അതാണ് സാക്ഷി.....
നേർക്കുനേർ ചൂണ്ടുന്ന സാക്ഷി..
ആരായിരുന്നു സാക്ഷി
ആരായിരുന്നു സാക്ഷി
----------------------------------------------------------------------
വരികൾ- സുധീഷ് വെള്ളാപ്പള്ളി