കിങ്ങിണി പുഴയിലും കണ്ണാടി നോക്കുവാൻ..
കൂടെ നടന്നൊരൻ കൂട്ടുകാരി
കണ്ടതിൽ ഒക്കെയും കൗതുകം കണ്ടൊരാ
കണ്ണുകൾ എങ്ങു പോയി കൂട്ടുകാരി.......
മഷിത്തണ്ടു മാറ്റി മയിൽപീലി
കൊണ്ടെന്നെ ആദ്യം ചിരിപ്പിച്ച കൂട്ടുകാരി.....
കണ്ടതിൽ ഒക്കെയും കൗതുകം കണ്ടൊരാ
കണ്ണുകൾ എങ്ങു പോയി കൂട്ടുകാരി.......
മണ്ണു ചോറാക്കുന്ന ആ ജാല വിദ്യ ഞാൻ
എന്നേ മറന്നുപോയി കൂട്ടുകാരി....
ഒരുപാട് നാളെനിക്കച്ഛനായും പിന്നെ
ഒരുപാട് നാളെനിക്കമ്മയായും
ഒടുവിലെന്നോമന പുത്രിയായും
എൻ കളിവീട്ടിൽ വാണൊരെൻ കൂട്ടുകാരി....
കിലുങ്ങി ചിരിക്കുന്ന കൈവള കൊണ്ടെൻ്റെ
മൗനം തകർക്കുമോ കൂട്ടുകാരി.....
മൗനം തകർക്കുമോ കൂട്ടുകാരി.....