ഇന്ന് യുവതി യുവാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ വരുമാനമാർഗ്ഗം കണ്ടെത്തുന്ന ഒരു ഉപജീവനമാർഗമായി മാറിയിരിക്കുകയാണ് യൂട്യൂബ് കണ്ടന്റ് ക്രിയേറ്റിവിറ്റികൾ. ഇന്ത്യയിൽ തന്നെ നിരവധി യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർ മാരുണ്ട്.
കേന്ദ്രസർക്കാർ വലിയ പ്രോത്സാഹനമാണ് ഇതിന് നൽകുന്നത്. യുവാക്കൾക്കിടയിൽ സ്വന്തമായി ആശയമുള്ള, ഐഡിയകൾ ഉള്ള, വ്യത്യസ്തതയുള്ള, ക്രിയേറ്റിവിറ്റികൾ വീഡിയോകൾ ആയി ചിത്രീകരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നു. അതിൽ നിന്ന് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നു.
കേരളത്തിൽ നിരവധി യൂട്യൂബർമാരുണ്ട് അതിൽ പേരെടുത്തവരാണ് കെഎൽ ബ്രോയും ഈ ബുൾജെറ്റും. ഇവരുടെയൊക്കെ വരുമാനം അതിശയിപ്പിക്കുന്നതാണ്.. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം ചെറിയ തുക അല്ലാത്തതു കൊണ്ട് തന്നെ നിരവധി ആളുകൾ ഈ വഴി തിരഞ്ഞെടുക്കുന്നുമുണ്ട്. വീഡിയോകൾ സൃഷ്ടിച്ചു മാത്രമല്ല ആളുകൾ യൂട്യൂബിൽ നിന്ന് വരുമാനം നേടുന്നത്.
ഉല്‍പ്പന്നങ്ങളോ ബ്രാൻഡുകളോ പ്രൊമോട്ട് ചെയ്തും പരസ്യങ്ങള്‍, സ്പോണ്സര്ഷിപ്പുകള് എന്നിവയിലൂടെയും ആളുകൾ യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നുണ്ട് . കൂടാതെ യൂട്യൂബ് ചാനലുകള്‍ ള്ളവർക്ക് പണം സമ്പാദിക്കാനുള്ള മറ്റൊരു മികച്ച മാര്‍ഗം ഗൂഗിള്‍ ആഡ്സെൻസ് ഉപയോഗപ്പെടുത്തുക എന്നതാണ്.
ഈ പ്ലാറ്റ്ഫോം കണ്ടന്റ് ക്രിയേറ്റർമാരെ അവരുടെ വീഡിയോകളിൽ പരസ്യങ്ങൾ നൽകാനും അതിലൂടെ വരുമാനത്തിന്റെ ഒരു ഭാഗം നേടാനും സഹായിക്കും.
പരസ്യദാതാക്കൾ ആകട്ടെ ബിഡ്ഡിംഗ് വഴി പരസ്യങ്ങൾ നൽകുന്നതിനായി ഇപ്പോൾ മത്സരിക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ ലേലം ചെയ്യുന്ന ആളുടെ പരസ്യം ആയിരിക്കും പ്രദർശിപ്പിക്കുക. കൂടാതെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ അവരുടെ വീഡിയോകളിൽ ഫീച്ചർ ചെയ്യുന്നതിന് മികച്ച വരുമാനവും ഓഫർ ചെയ്യുന്നു.
ഇതിലുപരി യൂട്യൂബർമാർക്ക് ഉത്പന്ന വില്പനയിലൂടെ വരുമാനം നേടാനുള്ള അവസരവും ഉണ്ട്. പ്രത്യേക ലോഗോ, ബ്രാൻഡ് എന്നിവയുടെ ടീ-ഷർട്ടുകൾ, മഗ്ഗുകൾ, ഫോൺ കെയ്സുകൾ എന്നിവ പോലുള്ള ഇനങ്ങൾ അവർക്ക് ഇതിൽ ഉൾപ്പെടുത്താനാകും. അതോടൊപ്പം യൂട്യൂബേഴ്സിന് അവരുടെ ചാനലുമായി യോജിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാനും വിൽക്കാനും ഉൽപ്പന്ന കമ്പനികളുടെ പാർട്ണർമാരാകാനും സാധിക്കും.
എന്നാൽ യൂട്യൂബിൽ നിന്ന് വരുമാനം നേടുന്നതിന് ചില മോണറ്റൈസേഷൻ നിയമങ്ങളും ആളുകൾ പാലിക്കേണ്ടതുണ്ട്. പണം സമ്പാദിക്കുന്നതിനായി ചാനലിൽ കുറഞ്ഞത് 1,000 സബ്സ്ക്രൈബർമാർ ഉണ്ടായിരിക്കുകയും കഴിഞ്ഞ 12 മാസത്തിനുള്ളിൽ 4,000 വാച്ച് ഹവർ ഉണ്ടായിരിക്കുകയും വേണം.
ഇന്ന് ആളുകൾ ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അവരുടെ ചാനൽ പ്രൊമോട്ട് ചെയ്യാനും പ്രേക്ഷകരുമായി കണക്റ്റുചെയ്യാനും ഉപയോഗിക്കുന്നുണ്ട്.
ഏകദേശം 1 ലക്ഷം വരിക്കാരുള്ള ഒരു യൂട്യൂബ് ചാനലിന്റെ വരുമാനം 198,400 നും 330,770 നും ഇടയിലാണെന്നാണ് റിപ്പോർട്ട്. എങ്കിലും ഇതിൽ കൃത്യമായ ഒരു തുക നിർണയിക്കാൻ സാധിക്കില്ല. കാരണം യൂട്യൂബിലെ ഓരോ ഉള്ളടക്കങ്ങൾക്കും യൂട്യൂബർമാർക്കും അനുസരിച്ച് അവർക്ക് ലഭിക്കുന്ന തുക വ്യത്യാസപ്പെട്ടിരിക്കും. അതേസമയം യൂട്യൂബർമാർക്ക് പ്രധാനമായും പ്രേക്ഷകരെ ആകർഷിക്കാനും മറ്റുള്ളവരിൽ നിന്ന് അവരെ വ്യത്യസ്തരാക്കുകയും ചെയ്യുന്ന മികച്ച ഉള്ളടക്കം സൃഷ്ടിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, കൊളാബറേഷൻ തുടങ്ങിയ രീതികൾ ഉപയോഗിച്ച് ചാനൽ പ്രൊമോട്ട് ചെയ്യുന്നതിനും റീച്ച് കൂട്ടുന്നതിനുമുള്ള വൈദഗ്ധ്യവും ആവശ്യമാണ്