ആന്ദ്രപ്രദേശിലെ കടപ്പാ ജില്ലയിൽ ജമ്മലമഡുഗു എന്ന സ്ഥലത്തുനിന്ന് 15 കിലോമീറ്റെർ അകലെയായി പെണ്ണാർ നദിക്കരയിൽ 1123ൽ കല്യാണയിലെ പടിഞ്ഞാറൻ ചാലൂക്യ വംശത്തിലെ കാപ്പാ രാജാവാണ് ഗണ്ടികോട്ട പണികഴിപ്പിച്ചത്. കൂടാതെ പെണ്ണാ നദിയുടെ ജലപ്രവാഹത്തിലൂടെ ഉണ്ടായ ഒരു മലയിടുക്കും ഇവിടെയുണ്ട്. ഈ മലയിടുക്കാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് കാന്യണ് എന്ന പേരില്‍ പ്രശസ്തമായിരിക്കുന്നത്.
മലനിരകളുടെ ഇടയിലുള്ള മലയിടുക്കില്‍ നിന്നാണ് ഗണ്ടികോട്ടയ്ക്ക് ആ പേര് വന്നത്. തെലുഗു ഭാഷയില്‍ ‘ഗണ്ടി’ എന്നാല്‍ മലയിടുക്ക് എന്നാണര്‍ത്ഥം. ഈ മലയിടുക്കിൽ കൂടിയാണ് പെന്നാർ നദി ഒഴുകുന്നത്. വളരെ ഇടുങ്ങിയ മലയിടുക്കിലൂടെ ഒഴുകുന്ന പെന്നാർ നദിയുടെ ദൃശ്യം ഏവരുടെയും മനം കവരുന്ന കാഴ്ചയാണ്. ദുര്‍ഘടമായതും കടന്നുചെല്ലാന്‍ വളരെ ബുദ്ധിമുട്ടുള്ളതുമായ ചെങ്കുത്തായ കുന്നുകളും, വളരെ വലിയ ഉരുളന്‍ പാറകളാല്‍ ചുറ്റപ്പെട്ടതുമായ ഈ പ്രദേശം പ്രകൃതി തനതായി ഒരുക്കിയ സംരക്ഷണയിലാണ് നിലകൊള്ളുന്നത്.
കല്യാണി ചാലൂക്യരുടെ ഭരണകാലത്താണ് പെണ്ണാ നദിയുടെ വലത് കരയിലുള്ള ഈ ഗ്രാമവും മലയിടുക്കും കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ സാമന്തന്മാരായ കാകതീയ രാജക്കാന്മാരുടെ സഹായത്തോടെ 1123-ല്‍ അവിടെയൊരു മണല്‍ക്കോട്ട നിര്‍മ്മിച്ചു. പിന്നീട് ഈ പ്രദേശം പെമ്മസാനി നായകരുടെ കീഴിലെത്തിയത്തോടെ അവര്‍ ഇവിടെ 101 ഗോപുരങ്ങളുള്ള വലിയ കോട്ട പണികഴിപ്പിച്ചു.
കോട്ടയ്ക്കുള്ളിൽ രണ്ട് അമ്പലങ്ങൾ ഉണ്ട്. ശ്രീ കൃഷ്ണനും, ശ്രീ രാമനുമാണ് ഇവിടുത്തെ പ്രതിഷ്ട്ട. എന്നാൽ രണ്ടും നാശാവസ്ഥയിൽ ആണുള്ളത്. പുരാതന കാലത്തെ കെട്ടിടങ്ങൾ കോട്ടയ്കകത്തു അങ്ങിങ്ങായി ചിതറി കിടക്കുന്നത് കാണാവുന്നതാണ്. മത സൗഹാർദ്ധത്തിന്റെ മകുടോധാഹരണമായി ജാമിയാ മസ്ജിദും ഇവിടെ നിലകൊള്ളുന്നു. ചെങ്കല്ലിൽ നിർമിച്ച കൊട്ടാരവും അതിന്റെ അവശിഷ്ടങ്ങളും നമുക്കിവിടെ കാണാവുന്നതാണ്. കൂടാതെ പഴയ കാലത്തെ ഒരു പീരങ്കിയും, നിരവധി പത്തായപുരകളും ഇവിടെ നിരവധി ഓർമകളുമായി നിലകൊള്ളുന്നു.
ഗണ്ടികോട്ട മലയിടുക്കും, പെണ്ണാ നദിയുടെ വിശാലമായ ദൃശ്യങ്ങളും, വെള്ളച്ചാട്ടങ്ങളും ഒക്കെയായി സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്. നദികരയില്‍ സഞ്ചാരികള്‍ക്ക് ക്യാമ്പ് ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്.
ഗണ്ടികോട്ടയില്‍ ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പിന്റെ കീഴിലുള്ള ചെറിയ ഹോട്ടലില്‍ താമസ സൗകര്യമുണ്ട്.
കടപ്പ ജില്ലയിലെ 85 കി.മീ അകലെയാണ് ഗണ്ടികോട്ട സ്ഥതി ചെയ്യുന്നത്. 15 കി.മീ അകലെയുള്ള ജമ്മലമഡുഗു ആണ് അടുത്തുള്ള പട്ടണം. ജമ്മലമഡുഗു പഴയ ബസ്സ്റ്റാന്‍ഡില്‍ നിന്നും ഗണ്ടികോട്ടയിലേക്ക് ബസുകള്‍ ലഭ്യമാണ്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന് 28 കി.മീ അകലെയുള്ള മുധാനുരു സ്റ്റേഷനാണ്. 77 കി.മീ അകലെയുള്ള കടപ്പ എയര്‍പോര്‍ട്ടാണ് (റിജീയണല്‍ എയര്‍പോര്‍ട്ട്) അടുത്തുള്ള വിമാനത്താവളം