pre-sanctioned credit line dropsnet: നിങ്ങൾ യുപിഐ ഉപയോഗിക്കുന്നവരാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ തുക. ഇനി ബാങ്ക് നൽകും

pre-sanctioned credit line dropsnet: നിങ്ങൾ യുപിഐ ഉപയോഗിക്കുന്നവരാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ തുക. ഇനി ബാങ്ക് നൽകും

0

 


ഉപയോക്താക്കൾക്ക് യുപിഐ വഴി പ്രീ സാങ്ഷൻഡ് ക്രെഡിറ്റ് ലൈനുകൾ (pre-sanctioned credit line) നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകിയിരിക്കുകയാണ് റിസർവ് ബാങ്ക്. പുതിയ സംവിധാനം ഒരു ക്രെഡിറ്റ് കാർഡിന് സമാനമായാകും പ്രവർത്തിക്കുക. അതായത്, അക്കൗണ്ടിൽ പണമില്ലെങ്കിലും ഉപഭോക്താക്കൾക്ക് ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ്, വായ്പയായി ഉപയോ​ഗപ്പെടുത്താനാകും.



പിന്നൽ തിരുവാതിര കാണണോ? എങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക

അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ പോലും ഈ ക്രെഡിറ്റ് ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താം. ഇതാണ് യുപിഐ ക്രെഡിറ്റ് ലൈൻ. ഒരു ക്രെഡിറ്റ് കാർഡിന്റെ അതേ രീതി ആയിരിക്കും ഇവിടെയും പിന്തുടരുക. ബാങ്കുകൾക്ക് അവരുടെ ബോർഡ് അം​ഗീകരിച്ചിട്ടുള്ള നയമനുസരിച്ച്, ക്രെഡിറ്റ് ലൈനുകൾ ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും മുൻകൂട്ടി തീരുമാനിക്കാം. ക്രെഡിറ്റ് പരിധി, ക്രെഡിറ്റ് കാലയളവ്, പലിശ നിരക്ക് എന്നിവയെല്ലാം അതാത് ബാങ്കുകളുടെ ബോർഡുകൾ തീരുമാനിക്കും. പുതിയ സംവിധാനം യുപിഐ ഉപയോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

പിന്നൽ തിരുവാതിര കാണണോ? എങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവിൽ, സേവിംഗ്‌സ് അക്കൗണ്ടുകൾ, ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് വാലറ്റുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ യുപിഐയുമായി ബന്ധിപ്പിക്കാൻ കഴിയും. ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്ക് പുറമേ, ബാങ്കുകൾ മുൻകൂട്ടി അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് ലൈനുകളിലൂടെ പണമിടപാടുകൾ അനുവദിച്ച് യുപിഐയുടെ വ്യാപ്തി വിപുലീകരിക്കാനാണ് നീക്കമെന്ന് ആർബിഐ വിശദീകരിച്ചിരുന്നു. മുന്‍കൂട്ടി അനുവദിച്ച തുകയില്‍ ഉപയോക്താവിന് ആവശ്യമായത് മാത്രം പിന്‍വലിക്കുകയും ചെയ്യാം. മുൻപ്, റുപേ ക്രെഡിറ്റ് കാർഡുകളും യുപിഐയുമായി ബന്ധിപ്പിക്കാൻ അനുമതി നൽകിയിരുന്നു. അതേസമയം, രാജ്യത്ത് ആദ്യമായി ഒരു ലക്ഷം കോടിയിലേറെ തുകയുടെ യുപിഐ ഇടപാടുകള്‍ നടന്നതായി കഴിഞ്ഞ മാസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Tags

Post a Comment

0Comments
Post a Comment (0)