Meshapulimala Beautiful places: മഴക്കാലത്തു ഇവിടെ എത്തിയാൽ കോടമഞ്ഞു പുതച്ച് നിൽക്കുന്ന മലനിരകൾ കാണാം

Meshapulimala Beautiful places: മഴക്കാലത്തു ഇവിടെ എത്തിയാൽ കോടമഞ്ഞു പുതച്ച് നിൽക്കുന്ന മലനിരകൾ കാണാം

6 minute read
0

 കോട്ടയം ജില്ലയിലെ മീശപ്പുലിമല എന്ന് വിളിപ്പേരുള്ള മുതുകോരമലയുടെ മുകൾ തട്ടിലെ കാഴ്ചയാണ് മറ്റു മലനിരകളിൽ നിന്നും ഇവിടം വ്യത്യസ്തമാക്കുന്നത്. മൂന്നു കിലോമീറ്ററോളം നീളത്തിൽ കോതപ്പുല്ലും പാറക്കൂട്ടങ്ങളും ചെറിയ കുറ്റി ചെടികളും കുന്നിൻ ചെരുവിൽ വളരുന്ന മരങ്ങളും നിറഞ്ഞ ഇവിടുത്തെ വനമേഖല വിസ്തരിച്ചു കിടക്കുകയാണ്. ഒരാൾ പൊക്കത്തിലാണ് മുതുകോരമലയിൽ കോതപ്പുല്ലുകൾ വളർന്നുനിൽക്കുന്നത്. ഈ പുല്ലുകൾക്ക് ഇടയിലൂടെ നടന്നു മുകളിൽ എത്തിയാൽ മനോഹര കാഴ്ച ആസ്വദിക്കാനാകും.

 മഴക്കാലത്തു ഇവിടെ എത്തിയാൽ കോടമഞ്ഞു പുതച്ച് നിൽക്കുന്ന മലനിരകൾ കാണാം.ആയിരക്കണക്കിന് അടി താഴ്ചയുള്ള ചെങ്കുത്തായ കൊക്ക, അതുകൊണ്ട് തന്നെ പാറയുടെ മുകളിലെ നിൽപ്പ് എപ്പോഴും സാഹസികത നിറഞ്ഞതാണ്. തുടർച്ചയായി വീശിയടിക്കുന്ന തണുത്ത കാറ്റ് ഈ അപകട സാഹചര്യത്തെ സങ്കിർണ്ണമാക്കും.

ഇത്തരത്തിലുള്ള അപകട ഘട്ടങ്ങളെ മറികടക്കാൻ സഹായിക്കുന്നതാണ് ചുറ്റിലും നിറഞ്ഞു നിൽക്കുന്ന കോടയുടെ ആവരണവും മിന്നി മറയുന്ന മേഘങ്ങളും വിദൂര ദൃശ്യങ്ങളും മുതുകോരമല വ്യത്യസ്തമാക്കുന്നത്

Post a Comment

0Comments
Post a Comment (0)