ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്ട്‌സാപ്പ്.ഇപ്പോഴിതാ വീഡിയോ കോളിനിടെ മ്യൂസിക് ഓഡിയോ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.വീഡിയോ ഉള്ളടക്കത്തിനൊപ്പം ഓഡിയോ കൂടി പങ്കുവെയ്ക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. വീഡിയോ കോളിനിടെ ഒരാള്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്താല്‍ വീഡിയോയ്‌ക്കൊപ്പം ഓഡിയോയും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്‌തെങ്കില്‍ മാത്രമെ ഈ സേവനം ലഭിക്കുകയുള്ളു.
WhatsApp news update: വീഡിയോ കോളിനിടെ മ്യൂസിക് ഓഡിയോ പുതിയ ഫീച്ചറുമായി വാട്സാപ്പ്
Wednesday, December 27, 2023
0
Tags